റായ്പൂർ: ഛത്തീസ്‌ഗഢിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായ റാലിയിലേക്ക് കാർ ഇടിച്ചു കയറി നാല് പേർ മരിച്ചു. ജാഷ്പുർ നഗറിലെ റാലിക്കിടെയാണ് സംഭവം. ജഷ്പൂർ പാത്തൽഗാവ് സ്വദേശി ഗൗരവ് അഗർവാളാ(21)ണ് മരിച്ചവരിൽ ഒരാൾ. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
16 പേർക്കെങ്കിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പാഥാൽഗാവോൺ സിവിൽ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചത്.
അമിത വേഗത്തിലായിരുന്നു കാർ. ഡ്രൈവറെ പിടികൂടിയിട്ടുണ്ട്. കഞ്ചാവും ലഹരി വസ്തുക്കളും കാറിൽ നിന്ന് പിടിച്ചെടുത്തു. മധ്യപ്രദേശുകാരായ ബാബ്ലു വിശ്വകർമ, ശിശപാൽ സാഹു എന്നിവരാണ് കാറിലുണ്ടായിരുന്നത്.
റോഡിൽ ദുർഗ പ്രതിഷ്ഠയുമായി നീങ്ങുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് എസ്.യു.വി അമിതവേഗം കയറി ഇറങ്ങുകയായിരുന്നു. സംഭവത്തിലെ പ്രതികൾ അറസ്റ്റിലായെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ട്വിറ്ററിൽ അറിയിച്ചു.
जशपुर की घटना बहुत दुखद और हृदयविदारक है।
— Bhupesh Baghel (@bhupeshbaghel) October 15, 2021
दोषियों को तुरंत गिरफ्तार कर लिया गया है। प्रथमदृष्टया दोषी दिख रहे पुलिस अधिकारियों पर भी कार्रवाई हुई है।
जांच के आदेश दिए गए हैं। कोई भी बख्शा नहीं जाएगा।
सबके साथ न्याय होगा।
ईश्वर दिवंगतजनों की आत्मा को शांति दे।
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.