മുംബൈ: മുംബൈ എക്സ്പ്രസ് ഹൈേവയിൽ എ.ടി.എം കാർഡ് ഉപയോഗിച്ച് ചുങ്കം നൽകിയ യുവാവിെൻറ ബാങ്ക് അക്കൗണ്ടിൽ നിന്ന് 87,000 രൂപ കവർന്നു. ശനിയാഴ്ച കാറിൽ മുംബൈയിൽ നിന്ന് പുണെക്ക് പോകുകയായിരുന്ന ദർശൻ പാട്ടീലിെൻറ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. പുണെക്ക് അടുത്ത് ഖലാപുർ ടോൾ ബൂത്തിൽ കാർഡ് വഴി 230 രൂപ അടച്ച് രണ്ട് മണിക്കൂറിനകം പല തവണകളായാണ് 87,000 രൂപ കവർന്നത്.
കാർഡ് ഉപയോഗിച്ച് ആറ് തവണ ഒാൺലൈൻ വഴി ഇടപാട് നടത്തിയതായി എസ്.എം.എസ് സന്ദേശം ലഭിക്കുകയായിരുന്നു. എന്നാൽ, ഇടപാട് സംബന്ധിച്ച് ബാങ്ക് അയച്ച മെയിലിൽ ഇടപാട് തിങ്കളാഴ്ച നടന്നതായാണ് അറിയിച്ചത്. പണം കവർന്ന സംഭവത്തിൽ ദർശൻ പാട്ടീൽ പൊലീസിൽ പരാതി നൽകി.
പണമിടപാട് അക്കൗണ്ട് ഉടമ തന്നെയാേണാ നടത്തുന്നതെന്ന് എസ്.എം.എസ് വഴി ഉറപ്പുവരുത്തുന്ന ഒ.ടി.പി നമ്പർ തനിക്ക് ലഭിച്ചില്ലെന്ന് പാട്ടീൽ പരാതിയിൽ പറയുന്നു. കാർഡ് യന്ത്രത്തിൽ വലിച്ച ശേഷം കാർഡുടമ പിൻ നമ്പർ അടിക്കുന്നതിനിടെ കാർഡിലെ വിവരങ്ങൾ കവർന്നതാകാമെന്നും ബൂത്തിന് അടുത്ത് നിക്കുന്ന ആൾ വഴിേയാ സി.സി.ടി.വി വഴിേയാ പിൻ നമ്പർ ചോർത്തിയതാവാമെന്നുമാണ് വിദഗ്ധർ സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.