ഹൈദരാബാദ്: ബി.ജെ.പി തെലങ്കാന അധ്യക്ഷനെതിരെ രൂക്ഷവിമർശനവുമായി ആൾ ഇന്ത്യ മജിലിസ്-ഇ-ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി. തെലങ്കാനയിലെ പഴയ നഗരത്തിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന ബി.ജെ.പി അധ്യക്ഷന്റെ മുൻ പ്രസ്താവനക്കാണ് ഉവൈസിയുടെ മറുപടി. തെലങ്കാനക്ക് പകരം ചൈനയിൽ നിങ്ങൾ സർജിക്കൽ സ്ട്രൈക്ക് നടത്തുമോയെന്ന് ഉവൈസി ചോദിച്ചു.
പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ബി.ആർ.എസും എ.ഐ.എം.ഐ.എം അധ്യക്ഷനും ചേർന്ന് റോഹിങ്ക്യകളുടേയും പാകിസ്താനി അഫ്ഗാനിസ്താനി വോട്ടർമാരുടേയും സഹായത്തോടെ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി അധ്യക്ഷൻ പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് ഉവൈസിയുടെ മറുപടി.
റോഹിങ്ക്യകളും പാകിസ്താനികളും അഫ്ഗാനികളുമില്ലാതെ തെരഞ്ഞെടുപ്പ് നടത്തും. പഴയ നഗരത്തിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്നുമായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രസ്താവന. അവർ ഹൈദരാബാദിലെ പഴയ നഗരത്തിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന് പറയുന്നു. ചൈനയിൽ പോയി സർജിക്കൽ സ്ട്രൈക്ക് നടത്താൻ ധൈര്യമുണ്ടോയെന്ന് ഉവൈസി ചോദിച്ചു. തെലങ്കാന ഭരണത്തിന്റെ സ്റ്റിയറിങ് ഉവൈസിയുടെ കൈയിലാണെന്ന അമിത് ഷായുടെ പ്രസ്താവനക്കും അദ്ദേഹം മറുപടി നൽകി. സ്റ്റിയറിങ് തന്റെ കൈയിലാണെങ്കിൽ അമിത് ഷാക്ക് എന്തിനാണ് ദുഃഖമെന്ന് അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.