ഫലസ്തീൻ ഐക്യദാർഢ്യ മാർച്ച്; അലീഗഢ് വിദ്യാർഥികൾക്കെതിരെ കേസ്, തീവ്രവാദ ഗ്രൂപ്പിനെ പിന്തുണച്ചെന്ന് എഫ്‌.ഐ.ആർ

അലീഗഢ്: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് നടത്തിയതിന് അലീഗഢ് സർവകലാശാല വിദ്യാർഥികൾക്കെതിരെ കേസ്. ആതിഫ്, ഖാലിദ്, കമ്രാൻ, നവേദ് ചൗധരി എന്നീ നാലു വിദ്യാർഥികൾക്കെതിരെയാണ് കേസ്.

എന്നാൽ, നിരവധി വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇപ്പോൾ നാലു പേരെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സിറ്റി എസ്.പി ആർ. ശേഖർ പഥക് പറഞ്ഞു.

ഞായറാഴ്ച രാത്രി കാമ്പസിലെ സർ സയ്യിദ് ഗേറ്റിലാണ് ഐക്യദാർഢ്യ മാർച്ച് നടത്തിയത്. തീവ്രവാദ ഗ്രൂപ്പിനെ പിന്തുണച്ച് വിദ്യാർത്ഥികൾ മാർച്ച് നടത്തിയെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു.

മാർച്ചിന് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോടും സർവകലാശാല ആക്ടിങ് വൈസ് ചാൻസിലറോടും ആവശ്യപ്പെട്ട് അലീഗഢ് ബി.ജെ.പി എം.പി സതീഷ് ഗൗധം രംഗത്തെത്തി.

Tags:    
News Summary - Case against Aligarh students for conducting Palestine solidarity march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.