ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ കേസെടുത്ത് മിസോറാം പൊലീസ്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമാകുന്നതിനിടെയാണ് മിസോറാം നടപടി. ഹിമന്ത ബിശ്വ ശർമക്കൊപ്പം സർക്കാറിലെ ആറ് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും 200ഓളം പൊലീസുകാർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
അസം ഇൻസ്പെക്ടർ ജനറൽ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, സൂപ്രണ്ട് ഓഫ് പൊലീസ്, കാച്ചർ ഡെപ്യൂട്ടി കമ്മീഷണർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മിസോറാമിലെ കോൽസിബ് പൊലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ മിസോറാമിലെ പല പ്രമുഖർക്കുമെതിരെ അസം പൊലീസ് സമൻസ് നൽകിയിരുന്നു. എം.പിമാർ ഉൾപ്പടെയുള്ളവർക്ക് ഡൽഹിയിലെത്തിയാണ് സമൻസ് കൈമാറിയത്. അസം-മിസോറാം സംസ്ഥാനങ്ങൾക്കിടയിൽ പതിറ്റാണ്ടുകളായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച അതിർത്തിയിൽ രൂക്ഷമായ സംഘർഷമുണ്ടാവുകയും ആറ് അസം പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.