ഇതരമതക്കാരിയെ വിവാഹം കഴിച്ചതിന് ഊരുവിലക്ക്​; മൂന്നുപേർക്കെതിരെ കേസ്​

പുണെ: ഇതരമതക്കാരിയെ വിവാഹം കഴിച്ചതിന്​ കുടുംബത്തിനെ ഉൗരുവിലക്കിയതിന്​ മൂന്നുപേർക്കെത​ിരെ കേസ്​. മഹാരാഷ്​​്ട്രയിലാണ്​ സംഭവം. ഗവാലി സമുദായത്തിൽപ്പെട്ടതാണ്​ കുടുംബം.

കുടുംബത്തിലെ ഒരാൾ ഇതര മതത്തിൽപ്പെട്ട ഒരു​ യുവതിയെ വിവാഹം കഴിച്ചിരുന്നു. കഴിഞ്ഞമാസം യുവാവും കുടുംബവും ഗ്രാമത്തിലെ ഒരു വിവാഹ നിശ്ചയ ചടങ്ങിൽ പ​ങ്കെടുക്കാനെത്തിയിരുന്നു. എന്നാൽ, ഇതരമതക്കാരിയെ വിവാഹം കഴിച്ച യുവാവിനോട്​ ചടങ്ങിൽ പ​ങ്കെടുക്കരുതെന്നും വേദിവിട്ട്​ പോകണമെന്നും ആജ്ഞാപിക്കുകയായിരുന്നു.

ഇതോടെ യുവാവ്​ അന്ധശ്രദ്ധ നിർമൂലൻ സമിതിയെ സമീപിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തിങ്കളാഴ്ച ഊരുവിലക്കിനെതിരെ ദത്തവാദി പൊലീസ്​ മൂന്നുപേർക്കെതിരെ കേസെടുക്കുകയായിരുന്നു. 

Tags:    
News Summary - Case against three in Pune for boycotting family over inter caste marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.