മോദി-അദാനി ബന്ധം ചോദ്യം ചെയ്തതിന് രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി എം.പി

കോടീശ്വരൻ ഗൗതം അദാനിയുമായുള്ള ബന്ധത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ ആക്രമിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ രംഗത്ത്. രാഹുൽ ഗാന്ധി ചട്ടങ്ങൾ ലംഘിച്ചെന്നും സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും മതിയായ തെളിവുകളില്ലാതെ മോദിയെ ചങ്ങാത്ത മുതലാളിത്തത്തി​​ന്റെ ആളാണെന്ന് വരുത്താൻ ശ്രമിച്ചുവെന്നും കാണിച്ചാണ് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളക്ക് പരാതി നൽകിയത്.

‘‘ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കവേ, മുൻകൂർ നോട്ടീസ് നൽകാതെ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി, സ്ഥിരീകരണമില്ലാത്തതും കുറ്റകരവും അപകീർത്തികരവുമായ ചില പ്രസ്താവനകൾ നടത്തി. ഈ പ്രസ്താവനകൾ തെറ്റിദ്ധാരണാജനകവും, അപകീർത്തികരവും, അസഭ്യവും, പാർലമെന്ററി വിരുദ്ധവും, മാന്യതയില്ലാത്തതും, സഭയുടെ അന്തസ്സും, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ലോക്‌സഭാ അംഗവുമായതിനാൽ കുറ്റകരമായ സ്വഭാവമുള്ളതുമാണ്. രാഹുൽ ഗാന്ധി തന്റെ പ്രസ്താവനകളെ ശക്തിപ്പെടുത്തുന്ന കൃത്യമായ ആധികാരിക രേഖയൊന്നും സമർപ്പിച്ചിട്ടില്ല. ഡോക്യുമെന്ററി തെളിവുകളുടെ അഭാവത്തിൽ അദ്ദേഹം സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. പ്രത്യേകാവകാശ ലംഘനത്തിനും സഭയെ അവഹേളിച്ചതിനും ശ്രീ രാഹുൽ ഗാന്ധിക്കെതിരെ ഉടൻ നടപടിയെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു” -ദുബെ കത്തിൽ എഴുതി.

Tags:    
News Summary - Case Of Contempt: BJP MP's Move Against Rahul Gandhi Over PM Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.