മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കിട്ടിയത് ചരിത്രത്തിലെ കൂടിയ വോട്ട് ശതമാനം. 288 സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. അതിൽ 148ൽ മത്സരിച്ച ബി.ജെ.പി 132ൽ ജയിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് 100 കടക്കുന്നത്. 2014ൽ ഒറ്റക്ക് മത്സരിച്ച് 122ഉം 2019 ശിവസേന സഖ്യത്തിൽ 105ഉം നേടിയിരുന്നു. ഇത്തവണ ഷിൻഡെ പക്ഷ ശിവസേനയും അജിത് പക്ഷ എൻ.സി.പിയുമായി സഖ്യത്തിലാണ് തെരഞ്ഞെടുപ്പ് നേരിട്ടത്.
1.72 കോടിയിലേറെ വോട്ടാണ് (26.77 ശതമാനം) ബി.ജെ.പിക്ക് കിട്ടിയത്. 102 സീറ്റിൽ മത്സരിച്ച് 16 എണ്ണത്തിൽ ജയിച്ച കോൺഗ്രസിന് 12.42 ശതമാനം (80 ലക്ഷത്തിലേറെ) വോട്ടാണ് ലഭിച്ചത്. 57 സീറ്റുള്ള ഷിൻഡെ ശിവസേനക്ക് 79 ലക്ഷവും (12.38 ശതമാനം), 41 സീറ്റ് നേടിയ അജിത് പക്ഷത്തിന് 72 ലക്ഷത്തിലേറെയും (9.01 ശതമാനം) വോട്ട് ലഭിച്ചു. അതേസമയം, 10 സീറ്റ് മാത്രം നേടാനായ പവാർ പക്ഷ എൻ.സി.പിക്ക് അജിതിനെക്കാൾ വോട്ട് കിട്ടി. 72.87 ലക്ഷം (11.28 ശതമാനം) വോട്ടാണ് പാർട്ടി നേടിയത്. 64.33 ലക്ഷം (9.96 ശതമാനം) വോട്ടാണ് ഉദ്ധവ് പക്ഷത്തിന് കിട്ടിയത്. നോട്ടക്കും കിട്ടി 4.61 ലക്ഷം (0.72 ശതമാനം) വോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.