ബുലന്ദ്ഷഹറ: വിവാഹം വാഗ്ദാനം നല്‍കി പീഡനം നടത്തിയെന്ന പരാതിയില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കേസെടുത്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്.എസ്.പി) സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി യുവതി ഇയാളുമായി പ്രണയത്തിലായിരുന്നു.
പട്ടികജാതിയിര്‍പ്പെട്ട 22 വയസുകാരിയാണ് പരാതി. മറ്റൊരു മതത്തിലെ പുരുഷനുമായി പ്രണയബന്ധത്തിലായിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ബന്ധം തുടരുന്നു. എന്നാല്‍, നാലുദിവസം മുമ്പ്, അയാള്‍ സ്വന്തം സമുദായത്തിലെ സ്ത്രീയെ വിവാഹം കഴിച്ചു. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടതായി യുവതിക്ക് മനസിലായത്.
ബലാത്സംഗം, അശ്ളീല ഭാഷ ഉപയോഗിക്കല്‍, നിയമവിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ്, പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നിവപ്രകാരമാണ് പുരുഷനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.