ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ കാരണം രാജ്യത്തുണ്ടായ പ്രതിസന്ധി നേരിടാൻ 20000 കറൻസി പേപ്പറുകൾ കേന്ദ്രം ഇറക്കുമതി ചെയ്യുമെന്ന് റിപ്പോർട്ട്. ഒൗദ്യോഗിക വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോടാണ് ഇക്കാര്യം പറഞ്ഞത്.
ശനിയാഴ്ച സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാനന്ദ ദാസിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ കേന്ദ്രം ഉടൻ ടെൻഡർ വിളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏകേദേശം 25000 ടൺ കറൻസി പേപ്പറുകളാണ് നോട്ട് അച്ചടിക്കുന്നതിനായി ഉപയോഗിക്കുന്നതിനായി ഒരോ വർഷവും രാജ്യത്ത് ഉപയോഗിക്കുന്നത്.
നിലവിൽ ഒമ്പത് കമ്പനികൾക്ക് പേപ്പറുകൾ ഇറക്കുമതി ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ബ്രിട്ടീഷ് കമ്പനിയായ ഡി ലാ റ്യു, ജർമൻ കമ്പനിയായ ല്യൂ സെൻതാൾ എന്നിവയെ ആഭ്യന്തര മന്ത്രലായം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ജർമൻ കമ്പനിക്ക് വീണ്ടും ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.