ഒരു വോട്ടിന് രണ്ടായിരും രൂപ; അ​ണ്ണാ ഡി​.എം.​കെ സ്ഥാ​നാ​ർ​ഥിയുടെ വിഡിയോ വൈറൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം വി​ത​ര​ണം ചെ​യ്ത് അ​ണ്ണാ ഡി​.എം.​കെ സ്ഥാ​നാ​ർ​ഥി. ദി​ണ്ടി​ഗ​ലി​ലെ സ്ഥാ​നാ​ർ​ഥി​യാ​യ എ​ൻ.​ആ​ർ വി​ശ്വ​നാ​ഥ​നാ​ണ് വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം വി​ത​ര​ണം ചെ​യ്​ത് വി​വാ​ദ​ത്തി​ലാ​യ​ത്. ഇ​തി​ന്‍റെ വിഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറലാണ്. സം​ഭ​വ​ത്തി​ൽ ഡി​.എം.​കെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി.

പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മു​ന്നി​ൽ വ​ച്ചി​രി​ക്കു​ന്ന പ്ലേറ്റിൽ ഒ​രാ​ൾ പ​ണം ഇ​ട്ട് ന​ൽ​കു​ന്നതായി വിഡിയോയിൽ കാണാം. മ​റ്റൊ​രാ​ൾ​ക്ക് സ്ഥാ​നാ​ർ​ഥി ത​ന്നെ നേ​രി​ട്ട് പ​ണം ന​ൽ​കുന്ന​തും വിഡി​യോ​യി​ൽ കാ​ണാം.

2000 രൂ​പ വീ​ത​മാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, വോ​ട്ടി​നു വേ​ണ്ടി പ​ണം ന​ൽ​കി​യ​ത​ല്ല, സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി​യ​താ​ണെ​ന്നാ​ണ് അ​ണ്ണാ ഡി​.എം.​കെ​യു​ടെ വി​ശ​ദീ​ക​ര​ണം. തങ്ങളുടെ സ്ഥാനാർഥിക്ക് ലഭിക്കുന്ന ജനപിന്തുണയിൽ അസ്വസ്ഥരായി ഡി.എം.കെ പരാതി നൽകിയതാണെന്നും എ.ഐ.ഡി.എം.കെ വൃത്തങ്ങൾ ആരോപിച്ചു.

എന്നാൽ ഭരണത്തിലിരുന്നുകൊണ്ട് എ.ഐ.ഡി.എം.കെ നടത്തിയ അഴിമതിപ്പണമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നതാണെന്നാണ് ഡി.എം.കെയുടെ ആരോപണം.

Tags:    
News Summary - Cash distribution by AIADMK candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.