ചെന്നൈ: കാവേരി നദിയിൽ നിന്നും വെള്ളം വിട്ടു നൽകുന്നതിന് കേന്ദ്രസർക്കാർ കാവേരി മാനേജ്മെൻറ് ബോർഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി തമിഴ്നാട്ടിൽ വ്യാപക കർഷക പ്രതിഷേധം. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ‘റാലി രോക്കോ’ എന്ന കർഷക പ്രതിഷേധം കാവേരി നദിയുടെ സമീപ ജില്ലകളിലും ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലുമാണ് നടക്കുന്നത്. 48 മണിക്കൂർ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് കർഷക ഫെഡറേഷൻ തീരുമാനിച്ചിരിക്കുന്നത്.
പേരമ്പൂരിൽ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിെൻറ നേതൃത്വത്തിലാണ് പ്രതിഷേധ റാലി നടന്നത്. ഡി.എം.കെ, എ.ഡി.എം.കെ, ഇടതുപാർട്ടി പ്രതിനിധികളും പ്രവർത്തകരും റാലിയിൽ പങ്കുചേർന്നു.
തഞ്ചാവൂർ, കുടല്ലൂർ എന്നിവടങ്ങളിൽ റാലിക്ക് നേതൃത്വം നൽകിയ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പൊലീസും ഡി.എം.കെ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
തമിഴ്നാട്ടിലെ കാവേരി നദീ പ്രദേശങ്ങളിലെ സ്ഥിതികൾ പരിശോധിക്കാൻ സുപ്രീംകോടതി ഉന്നതതല സംഘത്തെ നിയമിച്ചതിന് തൊട്ടുപിറകെയാണ് സംസ്ഥാനം മുഴുവനായും പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.