34,000 കോടിയുടെ ബാങ്ക് തട്ടിപ്പ്: ഡി.എച്ച്.എഫ്.എൽ മുൻ ഡയറക്ടർ ധീരജ് വധാവൻ അറസ്റ്റിൽ

ന്യൂഡൽഹി: ബാങ്ക് കൺസോർട്യത്തെ കബളിപ്പിച്ച് 34,000 കോടി രൂപ തട്ടിയെടുത്ത കേസിൽ ദീവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് (ഡി.എച്ച്.എഫ്.എൽ) മുൻ ഡയറക്ടർ ധീരജ് വധാവനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി മുംബൈയിൽ അറസ്റ്റിലായ ഇയാളെ ചൊവ്വാഴ്ച പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അറസ്റ്റിൽനിന്ന് സംരക്ഷണം നൽകി ബോംബെ ഹൈകോടതി ഉത്തരവിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. 17 അംഗ ബാങ്ക് കൺസോർട്യത്തിലെ യൂനിയൻ ബാങ്കിന്റെ പരാതിയിൽ ധീരജ്, സഹോദരൻ കപിൽ, അജയ് നവന്ദർ എന്നിവരെ 2022 ജൂലൈയിൽ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് കാട്ടി ഡിസംബറിൽ പ്രത്യേക കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ഇത് ഡൽഹി ഹൈകോടതി ശരിവെച്ചു.

സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് ജാമ്യം റദ്ദാക്കി. മറ്റൊരു കേസിൽ ചികിത്സക്കായി ധീരജിന് ബോംബെ ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഈവർഷം മേയ് രണ്ടിന് സ്ഥിരജാമ്യം നൽകി. സി.ബി.ഐ അറസ്റ്റിനുള്ള സംരക്ഷണം ഒരാഴ്ച കൂടി നീട്ടി നൽകി. ഈ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്. ബാങ്ക് കൺസോർട്യത്തിൽനിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചുവെന്നാണ് കേസ്.

Tags:    
News Summary - CBI arrests Dheeraj Wadhawan in ₹34,000 crore DHFL bank fraud probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.