മണിപ്പൂരിലെ കാണാതായ വിദ്യാർഥികളുടെ മരണം; മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: മണിപ്പൂരിൽ കാണാതായ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ 22കാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന പോലുങ്മാങ്ങിനെ പുനെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രത്യേക കോടതി പോലുങ്മാങ്ങിനെ ഒക്ടോബർ 16 വരെ കസ്റ്റഡിയിൽ വിട്ടു.

വിദ്യാർഥികളുടെ മരണവുമായി ബന്ധപ്പെട്ട് ഒക്‌ടോബർ ഒന്നിന് രണ്ട് സ്ത്രീകളടക്കം നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഹിജാം ലിന്തോയിംഗമ്പി, ഫിജം ഹേംജിത്ത് എന്നീ വിദ്യാർഥികളെ ജുലൈ ആറ് മുതലാണ് കാണാതായത്. മണിപ്പൂരിൽ ഇന്‍റർനെറ്റ് പുനസ്ഥാപിച്ചതോടെ കാണാതായ വിദ്യാർഥികളുടെ മൃതദേഹത്തിന്‍റെ ചിത്രങ്ങൾ പുറത്തുവന്നു.

ആയുധധാരികൾക്ക് സമീപം ഭയാശങ്കയോടെ ഇരിക്കുന്ന കുട്ടികളുടെ ചിത്രവും നിലത്ത് കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രവുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു.

Tags:    
News Summary - CBI arrests 'mastermind' behind two missing Manipuri students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.