ന്യൂഡൽഹി: വ്യാജ ബിൽ ഉപയോഗിച്ച് ജീവനക്കാരെൻറ ഒത്താശയോടെ റെയിൽവേയിൽനിന്ന് 2.2 കോടി രൂപ തട്ടിയെടുത്തതായി സി.ബി.െഎ കണ്ടെത്തി. ദക്ഷിണ-മധ്യ റെയിൽവേ ഡിവിഷനിലെ അക്കൗണ്ട്സ് അസിസ്റ്റൻറായിരുന്ന വി. ഗണേഷ്കുമാർ, സായ് ബ ാലാജി ഫാർമ ആൻഡ് സർജിക്കൽ, വിനായക ഏജൻസീസ്, ശ്രീ തിരുമല എൻറർപ്രൈസസ് എന്നിവക്കെതിരെ കേസെടുത്തതായി സി.ബി.െഎ വെളിപ്പെടുത്തി. 2018 ഒക്ടോബറിനും 2019 ഏപ്രിലിനുമിടയിലാണ് തട്ടിപ്പ് നടന്നത്. ജി.എസ്.ടി നമ്പർ ഇല്ലാത്ത ബില്ലുകൾ സമർപ്പിച്ചതാണ് കൈയോടെ പിടികൂടാൻ ഇടയാക്കിയത്.
റെയിൽവേ അക്കൗണ്ടിെൻറ പതിവു പരിശോധനയിലാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. ഗണേഷ് കുമാറിെൻറ നേതൃത്വത്തിൽ ക്രിമിനൽ ഗൂഢാലോചന നടത്തി ഇൗ സ്ഥാപനങ്ങളുടെ പേരിൽ ആക്സിസ് ബാങ്കിലുള്ള അക്കൗണ്ടിലേക്ക് തുക കൈമാറുകയായിരുന്നു. ദക്ഷിണ മധ്യ റെയിൽവേ ഡിവിഷനിലെ കൂടുതൽ പേർ തട്ടിപ്പിൽ ഇടപെട്ടിട്ടുണ്ടാകാമെന്നാണ് സി.ബി.െഎ കരുതുന്നത്. അക്കാര്യം അന്വേഷിക്കുെമന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
റെയിൽവേയുടെ പരാതി പ്രകാരമാണ് സി.ബി.െഎ അന്വേഷണം ഏറ്റെടുത്തത്. ബിൽ രജിസ്ട്രേഷൻ, ആഭ്യന്തര പരിശോധന, ബിൽ പാസാക്കൽ, അംഗീകരിക്കൽ എന്നിവയാണ് ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ. ഇതെല്ലാം വ്യത്യസ്ത ഉദ്യോഗസ്ഥരാണ് ചെയ്യേണ്ടത്. എന്നാൽ, തട്ടിപ്പ് പിടികൂടിയ സംഭവത്തിൽ എല്ലാകാര്യങ്ങളും അക്കൗണ്ട്സ് അസിസ്റ്റൻറായ ഗണേഷ് ആണ് ചെയ്തത്. പ്രാഥമിക നടപടിയെന്ന നിലയിൽ ഇയാളെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതായി സി.ബി.െഎ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.