ന്യൂഡല്‍ഹി: കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ സര്‍ക്കാറിന് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന തരത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനുമെതിരെ സി.ബി.ഐ കുറ്റപത്രം. സ്വകാര്യ ടി.വി ചാനലിന് അനുവദിച്ച 764 ഹൈസ്പീഡ് ടെലിഫോണ്‍ ലൈനുകള്‍ സ്വന്തം വീട്ടില്‍ ഉപയോഗിക്കുകവഴി സര്‍ക്കാറിന് 1.78 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. ചെന്നൈയിലെ പ്രത്യേക കോടതിയാണ് വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. അഴിമതി നിരോധന നിയമം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
സണ്‍ ടി.വി നെറ്റ്വര്‍ക്കിന് അനുവദിച്ച ടെലിഫോണ്‍ കണക്ഷനാണ് 2004-07 കാലത്ത് ദയാനിധി മാരന്‍ മന്ത്രിമന്ദിരത്തില്‍ ഉപയോഗിച്ചത്. ഇക്കാലയളവില്‍ ടെലിഫോണ്‍ ബില്‍ അടക്കാതിരുന്നതിനാല്‍ ചെന്നൈ ബി.എസ്.എന്‍.എല്‍, ഡല്‍ഹി എം.ടി.എന്‍.എല്‍ എന്നിവര്‍ക്ക് 1.78 കോടിയുടെ നഷ്ടമുണ്ടായി. അഴിമതിക്ക് ഒത്താശചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് സണ്‍ ടി.വിയുടെ മാനേജിങ് ഡയറക്ടറായിരുന്ന കലാനിധി മാരനെ പ്രതിചേര്‍ത്തത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.