ന്യൂഡൽഹി: സി.ബി.െഎ അഡീഷനൽ ഡയറക്ടറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ രാകേഷ് അസ്താന ഉൾപ്പെട്ട കോഴക്കേസ് അന്വേഷിക്കാൻ ഡയറക്ടർ അലോക് വർമ നിയോഗിച്ച പ്രത്യേക സംഘത്തിെൻറ തലവൻ എ.കെ. ബസി സർക്കാറിെൻറ പാതിരാ അട്ടിമറിയിൽ എടുത്തെറിയപ്പെട്ടത് പോർട്ട്ബ്ലയറിലേക്ക്.
സി.ബി.െഎയുടെ ഇടക്കാല ഡയറക്ടറായി സർക്കാർ നിയോഗിച്ച നാഗേശ്വർ റാവുവിെൻറ ആദ്യ ഉത്തരവ് ഇൗ ടീമിനെ കൂട്ടത്തോടെ മാറ്റിക്കൊണ്ടായിരുന്നു. പുതിയ സ്ഥലത്ത് ഉടനടി ജോലിയിൽ പ്രവേശിക്കാനാണ് ബസിക്ക് ലഭിച്ച നിർദേശം. ടീമിലെ എസ്.എസ്. ഗറമിനെ ജബൽപുരിലേക്കും മനീഷ് സിൻഹയെ നാഗ്പുരിലേക്കും മാറ്റി. അഴിമതി നിരോധന വിഭാഗത്തിെൻറ ചുമതലയുള്ള ജോയൻറ് ഡയറക്ടർ എ.കെ. ശർമയെ രാജീവ് വധക്കേസിെൻറ ബഹുതല നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു.
അസ്താനക്കെതിരായ അന്വേഷണസംഘത്തിൽനിന്ന് ഡയറക്ടർ അലോക് വർമ മാറ്റിയ സായ് മനോഹറെ അഴിമതി നിരോധന വിഭാഗത്തിെൻറ ചുമതലയിൽ പ്രതിഷ്ഠിച്ചു. രാകേഷ് അസ്താനക്കെതിരായ അന്വേഷണസംഘത്തെ ബസിക്കു പകരം ഡി.െഎ.ജി തരുൺ ഗൗലെ നയിക്കും. ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിങ്ങിനെതിരായ അന്വേഷണം നടത്തിയ സതീഷ് ദാഗറാണ് സംഘത്തിലെ മറ്റൊരാൾ.
ഇടക്കാല ഡയറക്ടറെ ചുറ്റിപ്പറ്റി വിവാദം
സി.ബി.െഎയുടെ ഇടക്കാല ഡയറക്ടറായി നിയമിച്ച എം. നാഗേശ്വർ റാവു വിവാദ പുരുഷൻ. ദുരൂഹമായ മാർഗങ്ങളിൽ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടേണ്ടയാളെയാണ് സി.ബി.െഎയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ തുടങ്ങിയവർ നാഗേശ്വർ റാവുവിനെതിരെ പരസ്യമായി രംഗത്തുവന്നു. വിവാദപരമാണ് സർക്കാർ തീരുമാനമെന്ന് സ്റ്റാലിൻ പറഞ്ഞു. റാവു ഉൾപ്പെട്ട വിവാദ ഇടപാടുകൾ നേരത്തെയുള്ളതിന് നിരവധി തെളിവുകളുണ്ടെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.
സർക്കാറിെൻറ താൽപര്യങ്ങൾ നടപ്പാക്കാൻ സി.ബി.െഎയുടെ തലപ്പത്ത് അവസരോചിതം നാഗേശ്വർ റാവുവിനെ നിയോഗിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. റഫാൽ പോർവിമാന ഇടപാട് ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് സി.ബി.െഎയുടെ തലപ്പത്തെ സർക്കാർ ഇടപെടലുകെളന്ന് കോൺഗ്രസ്, സി.പി.എം തുടങ്ങി വിവിധ പാർട്ടികൾ ആരോപിച്ചു.
1986 ഒഡിഷ കേഡർ െഎ.പി.എസ് ഒാഫസിറാണ് നാഗേശ്വർ റാവു. തെലങ്കാന വാറങ്കൽ സ്വദേശി. തമിഴ്നാട്ടിലും ഒഡിഷയിലും പ്രവർത്തിക്കുേമ്പാൾ വഴിവിട്ട പ്രവർത്തനങ്ങൾക്ക് ആരോപണ വിധേയനായിരുന്നു. ഒഡിഷ എ.ഡി.ജി.പി സ്ഥാനത്തു നിന്നാണ് 2016 ഏപ്രിലിൽ സി.ബി.െഎ ജോയൻറ് ഡയറക്ടറായി നിയമിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.