ന്യൂഡൽഹി: വ്യാജരേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ച നിർമാണ കമ്പനിക്കെതിരെ സി.ബി.െഎ കേസെടുത്തു. സ്റ്റേറ്റ് ബാങ ്ക് ഒാഫ് ഇന്ത്യയുടെ പരാതിയിൽ ഹൈദരാബാദ് ആസ്ഥാനമയി പ്രവർത്തിക്കുന്ന ‘ബി.എൻ.ആർ ഇൻഫ്രാ ആൻഡ് ലീസിങ് ലിമിറ ്റഡ്’ എന്ന കമ്പനിക്കും കമ്പനിയുടെ പ്രമോട്ടർമാരായ ബി. നരസിംഹ റെഡ്ഡി, എസ്. ബിന്ദു സാഗർ റെഡ്ഡി, അഭിഭാഷകന്മാരായ നെല്ലുതല ജഗൻ, വി. നരസിംഹ റാവു, ഡി. പ്രഭാകര റെഡ്ഡി, സ്വത്തിന് മൂല്യനിർണയം നടത്തിയ എൻ. ദത്താത്രേയണ്ഡു, എൽ. കിഷോർ ചന്ദ് എന്നിവർക്കെതിരെയാണ് സി.ബി.െഎ കേസെടുത്തത്.
കുറ്റകരമായ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ നിർമാണം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇടപാടിൽ ബാങ്കിന് 8.20 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് എസ്.ബി.െഎ പരാതിയിൽ പറയുന്നത്. പ്രമോട്ടറായ നരസിംഹ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമി വ്യാജരേഖ ചമച്ച് കരഭൂമിയായി കാണിച്ച് ബാങ്കിൽനിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടച്ചില്ലെന്നാണ് പരാതി. ഭൂമിയുടെ വിലനിർണയത്തിൽ ബാങ്കിെൻറ ഉദ്യോഗസ്ഥരും ക്രമക്കേട് കാണിച്ചതായി സി.ബി.െഎ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.