ന്യൂഡൽഹി: സി.ബി.െഎ ഡയറക്ടർ അലോക് വർമയുടെ രാജിയും എതിരാളിയായ സ്പെഷൽ ഡയറക് ടർ രാകേഷ് അസ്താനക്കെതിരായ ഡൽഹി ഹൈേകാടതി വിധിയും പ്രധാനമന്ത്രി നരേന്ദ്ര മോദി യെ പ്രതിക്കൂട്ടിലാക്കി. അദ്ദേഹത്തിെൻറ വിശ്വസ്തനാണ് രാകേഷ് അസ്താന. അദ്ദേഹത്ത ിനെതിരെ കോഴക്കസിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് ഹൈകോടതി നിർദേശം. അലോ ക് വർമക്ക് പറയാനുള്ളതു കേൾക്കാതെ, അസ്താനയുടെ പരാതി അംഗീകരിച്ച് അലോക് വർമ യെ പുറത്താക്കുകയാണ് പ്രധാനമന്ത്രി മേൽക്കൈ നേടിയ ഉന്നതാധികാര സമിതി ചെയ്തതെന്ന വിഷയം മറുവശത്ത്.
അലോക് വർമയെ മാറ്റിയ ഉന്നതാധികാര സമിതിയുടെ തീരുമാനം പരക്കെ ചോദ്യംചെയ്യപ്പെടുന്നുണ്ട്. ഡൽഹി ഹൈകോടതിയാകെട്ട, അസ്താനക്കെതിരായ കോഴക്കേസിൽ കുറ്റവിചാരണ നടപടി മുന്നോട്ടുകൊണ്ടുപോകാൻ സർക്കാറിെൻറ മുൻകൂർ അനുമതിപോലും ആവശ്യമില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് നിയോഗിച്ച സുപ്രീംകോടതി ജഡ്ജി, ലോക്സഭയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ നേതാവ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് കഴിഞ്ഞ ദിവസം അലോക് വർമയെ മാറ്റാൻ തീരുമാനിച്ചത്. പ്രതിപക്ഷ പ്രതിനിധിയുടെ വാക്കുകൾ വിലപ്പോയില്ല. എന്നാൽ, വർമയെ പുറത്താക്കുന്നതിന് ഇൗ ഉന്നതതല സമിതി തീരുമാനിച്ചതാകെട്ട, അദ്ദേഹത്തിെൻറ ശത്രുവും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ രാകേഷ് അസ്താനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്.
അസ്താന നൽകിയ പരാതിയിൽ കേന്ദ്ര വിജിലൻസ് കമീഷൻ നൽകിയ റിപ്പോർട്ട് അലോക് വർമയെ പുറത്താക്കാൻ മതിയായ കാരണമാണെന്നാണ് ഉന്നതാധികാര സമിതി പറഞ്ഞത്. അസ്താന ഉന്നയിച്ച ആരോപണങ്ങൾ സാധൂകരിക്കാവുന്നതാണെന്ന് ഇൗ റിപ്പോർട്ടിൽ പക്ഷേ, എവിടെയും പറഞ്ഞിട്ടില്ല. രണ്ടു കോടി കോഴ വാങ്ങിയതിന് വ്യക്തമായ തെളിവില്ലെന്ന് വിജിലൻസ് കമീഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഫലത്തിൽ സംഭവിച്ചത് ഇതാണ്: അസ്താനയുടെ പരാതിയെ ആശ്രയിക്കുകയും അന്തിമ നിഗമനത്തിൽ എത്താതെ പുറത്താക്കണമെന്ന് സർക്കാറിലേക്ക് റിപ്പോർട്ട് എഴുതുകയുമാണ് വിജിലൻസ് കമീഷൻ ചെയ്തത്. ഉന്നതാധികാര സമിതിയാകെട്ട, ഇൗ റിപ്പോർട്ടിനെ പൂർണമായും ആശ്രയിച്ചാണ് വർമയെ പുറത്താക്കാൻ തീരുമാനിച്ചത്.
അന്വേഷണ നടപടികൾ യഥാവിധി പൂർത്തിയാകുന്നതിനു മുമ്പത്തെ ഇൗ പുറത്താക്കൽ നടത്തിയപ്പോൾ, വർമക്ക് പറയാനുള്ളത് ഉന്നതാധികാര സമിതി േകട്ടതുതന്നെയില്ല. സി.ബി.െഎയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പ്രധാനമന്ത്രിയുടെ ഒാഫിസിലുള്ളവരുടെ പേരും ഉൾപ്പെടുന്നുവെന്നിരിക്കെ, ഉന്നതാധികാര സമിതി യോഗത്തിൽ നരേന്ദ്ര മോദി പെങ്കടുത്തതും ചോദ്യം ചെയ്യപ്പെടുകയാണ്. അലോക് വർമ കോഴ വാങ്ങിയെന്നത് അടക്കമുള്ള ആരോപണം മുൻനിർത്തി അദ്ദേഹത്തെ പുറത്താക്കിയതിനു തൊട്ടുപിറ്റേന്നാണ് ഡൽഹി ഹൈകോടതിയിൽനിന്ന് പുതിയ സർക്കാറിന് തിരിച്ചടി നൽകുന്ന ഉത്തരവ് വന്നിരിക്കുന്നത്.
മോദിയുടെ വിശ്വസ്തനായ രാകേഷ് അസ്താന രണ്ടു കോടി കോഴ വാങ്ങിയെന്ന കേസിൽ തുടരന്വേഷണം നടത്താനാണ് നിർദേശം. എഫ്.െഎ.ആർ റദ്ദാക്കാനുള്ള അപേക്ഷ തള്ളി. വിശ്വാസ്യത സമ്പൂർണമായി നശിച്ച സി.ബി.െഎയെ വിശ്വസ്ത അന്വേഷണ ഏജൻസിയാക്കി മാറ്റാൻ കേന്ദ്ര സർക്കാറിന് എങ്ങനെ കഴിയുമെന്ന ചോദ്യം ബാക്കി. തലപ്പത്തെ പോര് ഉദ്യോഗസ്ഥരെ രണ്ടു ചേരിയാക്കി മാറ്റിക്കഴിഞ്ഞിരിക്കെ, സ്വതന്ത്രവും നിഷ്പക്ഷവുമായ സി.ബി.െഎ എന്നത് മരുപ്പച്ച മാത്രമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.