‘അച്ഛനെന്തെങ്കിലും പറ്റിയാൽ ഒരുത്തനേം വെറുതെ വിടില്ല’; ലാലുവിനെ സി.​ബി.ഐ ചോദ്യം ചെയ്യുന്നതിനെതിരെ മകൾ

ഭൂമി കുംഭകോണ കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ സി.ബി.ഐ ​ചോദ്യം ചെയ്യുന്നതിനെതിരെ ലാലുവിന്റെ മകൾ രോഹിണി ആചാര്യ രംഗത്ത്. ഗുരുതര രോഗത്തെ തുടർന്ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ലാലുവിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നതിനെതിരെയാണ് രണ്ടാമത്തെ മകൾ രോഹിണി രംഗത്തെത്തിയിരിക്കുന്നത്. അച്ഛനെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് രോഹിണി പറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ആരെയും വെറുതെ വിടില്ലെന്ന് മുന്നറിയിപ്പും നൽകി."ഇതെല്ലാം ഓർമ്മിക്കപ്പെടും. സമയം വളരെ ശക്തമാണ്" -ഹിന്ദി ട്വീറ്റിൽ രോഹിണി പറഞ്ഞു.

74കാരനായ നേതാവിന് ഇപ്പോഴും ഡൽഹിയിലെ അധികാരക്കസേര ഇളക്കാൻ കഴിവുണ്ടെന്നും സഹിഷ്ണുതയുടെ പരിമിതികൾ പരീക്ഷിക്കപ്പെടുകയാണെന്നും രോഹിണി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബറിൽ രോഹിണി തന്റെ വൃക്കകളിൽ ഒന്ന് പിതാവിന് നൽകിയിരുന്നു. സിംഗപ്പൂരിലെ ആശുപത്രിയിലാണ് അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്ക് ശേഷം മുതിർന്ന രാഷ്ട്രീയ നേതാവ് ഡൽഹിയിൽ മകളും എം.പിയുമായ മിസ ഭാരതിയുടെ വസതിയിൽ കഴിയുകയാണ്. ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, മക്കളായ മിസ, ഹേമ എന്നിവരും പ്രതികളായ ഭൂമി തട്ടിപ്പ് കേസിലാണ് ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്യുന്നത്. 

Tags:    
News Summary - CBI officials questioned Lalu Prasad Yadav in a corruption case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.