റെയിൽവേ കാറ്ററിങ്​ അഴിമതി: ലാലുവിനും മകനുമെതിരെ സി.ബി.​െഎയു​െട സമൻസ്​

ന്യൂഡൽഹി: റെയിൽവേ കാറ്ററിങ്ങുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആർ.ജെ.ഡി നേതാവ്​ ലാലു പ്രസാദ്​ യാദവിനും മകൻ തേജസ്വി യാദവിനും സി.ബി.​െഎയു​െട സമൻസ്​. തിങ്കളാഴ്​ച സി.ബി.​െഎക്ക്​ മുമ്പാ​െക ഹാജരാകണമെന്ന്​ ആവശ്യ​െപ്പട്ടാണ്​ ലാലുവിന്​ സമൻസ്​ അയച്ചിരിക്കുന്നത്​. തേജസ്വിയോട്​ ചൊവ്വാഴ്​ച ഹാജരാകാനാണ്​ നിർദേശം​. 

2006ൽ ലാലു പ്രസാദ്​ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കേ, കൈക്കൂലി വാങ്ങി സ്വകാര്യ കമ്പനിക്ക്​ റെയിൽവേ കാറ്ററിങ്​​ കരാർ നൽകിയെന്നാണ്​ കേസ്​. കൈക്കൂലിയായി ലഭിച്ച മൂന്ന്​ ഏക്കർ സ്​ഥലത്ത്​ ഇപ്പോൾ മാൾ പണിതുകൊണ്ടിരിക്കുകയാണ്​. 

ആർ.ജെ.ഡി എം.പിയും ലാലുവി​​െൻറ അടുത്ത അനുയായിയുമായ പ്രേം ഗുപ്​തയു​െട ഭാര്യ സരള ഗുപ്​തയുടെ ഉടമസ്​ഥതയിലുള്ള കമ്പനി, സുജാത ഹോട്ടൽസ്​ എന്നിവർ ലാലുവുമായി ചേർന്ന്​ ​ ഗൂഢാലോചന നടത്തിയുണ്ടാക്കിയതാണ്​ കരാറെന്ന്​​ സി.ബി.​െഎ ആരോപിക്കുന്നു. 

മാൾ പണിയുന്ന സ്​ഥലത്തി​​െൻറ ഉടമകളിലൊരാൾ മകൻ തേജസ്വിയാണ്​. താൻ കുട്ടിയായിരുന്നപ്പോൾ നടന്ന അഴിമതിയിൽ തന്നെ കുറ്റക്കാരനാക്കാൻ കഴിയില്ലെന്ന നിലപാടിലാണ്​ തേജസ്വി. 

എന്നാൽ, പിതാവ്​ ചെയ്​ത കുറ്റത്തിനല്ല തേജസ്വിക്കെതിരെ കേസെടുത്തതെന്ന്​ സി.ബി.​െഎ പറയുന്നു. 2014ൽ ഇൗ ഭൂമിയു​െട ഉടമസ്​ഥരായ കമ്പനി​െയ തേജസ്വിയും മാതാവ്​ റാബ്രി ദേവിയും ചേർന്ന്​ ഏറ്റെടുത്തു​െവന്ന കേസിലാണ് പ്രതി ചേർത്തത്​. അന്ന്​ തേജസ്വിക്ക്​ 24 വയസായിരുന്നുവെന്ന​ും​ സി.ബി.​െഎ പറയുന്നു. 
 

Tags:    
News Summary - CBI Summoned tl Lalu and Thejaswi - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.