ന്യൂഡൽഹി: സുപ്രീംകോടതിയെ ധിക്കരിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ മോദിസർ ക്കാറിെൻറ വലംകൈയായ സി.ബി.െഎ മുൻ ഇടക്കാല മേധാവി എം. നാേഗശ്വര റാവുവിനെ കോടതിയല ക്ഷ്യത്തിന് ശിക്ഷിച്ചു. ശിക്ഷയായി ചൊവ്വാഴ്ച കോടതി പിരിയുന്നതുവരെ കോടതിമുറിയി ൽ റാവുവിനെ ഇരുത്തുകയും ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഉച്ചഭക്ഷണത്തിനുപോലും പ ുറത്തുപോകാൻ അനുവദിക്കാെത റാവുവിനെ കോടതിമുറിക്കകത്ത് ‘തടങ്കലിൽ’ ആക്കുകയാ യിരുന്നു.
ബിഹാറിൽ നിതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ മുസഫർപുർ അനാഥശാല പീഡനക്കേസ് അന്വേഷിക്കുന്ന സി.ബി.െഎ ഉദ്യോഗസ്ഥൻ എ.കെ. ശർമയെ സ്ഥലംമാറ്റിയതിനാണ് സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായി സി.ബി.െഎ ഉന്നത ഉദ്യോഗസ്ഥനെ കോടതിയിൽ ഇരുത്തി ശിക്ഷിച്ചത്. കോടതിയലക്ഷ്യക്കേസിൽ റാവുവിനൊപ്പം കൂട്ടുപ്രതിയായ സി.ബി.െഎ പ്രോസിക്യൂഷൻ ഡയറക്ടർ എസ്. ഭാസുരനും ഇതേ ശിക്ഷ വിധിച്ചു. പിഴത്തുക ഒരാഴ്ചക്കകം അടക്കണം. അതേസമയം, കോടതിയലക്ഷ്യത്തിന് ഇടയാക്കിയ വിവാദ സ്ഥലംമാറ്റം ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് റദ്ദാക്കിയില്ല.
ഒാഫിസറുടേത് ഗുരുതരമായ പിഴവാണെന്ന് സമ്മതിച്ചശേഷവും അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയുടെ രോഷത്തിനിരയായി. സർക്കാർ ചെലവിലാേണാ കോടതിയലക്ഷ്യത്തെ പ്രതിരോധിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വേണുഗോപാലിനോട് ചോദിച്ചു. സുപ്രീംകോടതി അനുമതിയില്ലാതെ ഒരു സ്ഥലംമാറ്റവും നടത്തരുതെന്ന അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നത്. എന്നിട്ടും എങ്ങനെയാണ് ഉേദ്യാഗസ്ഥനെ മാറ്റാനുള്ള ഉത്തരവിൽ നാഗേശ്വര റാവു ഒപ്പിട്ടതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
സി.ബി.െഎ അഡീഷനൽ ഡയറക്ടർ പദവിയിൽ ഇരിക്കുന്നയാളെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചാൽ അദ്ദേഹത്തിെൻറ ജോലിയിൽ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വേണുഗോപാൽ വാദിച്ചു. തങ്ങൾ മാപ്പപേക്ഷ സ്വീകരിച്ചാൽപോലും നാഗേശ്വര റാവുവിെൻറ ട്രാക് റെക്കോഡ് ഇപ്പോൾ തന്നെ കളങ്കപ്പെട്ടുകഴിഞ്ഞുവെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി. രാജ്യത്തെ പരമോന്നത കോടതിയോട് നിർലജ്ജവും പ്രകടവുമായ അവമതിയാണ് റാവു കാണിച്ചതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പിഴയോടെ റാവുവിനെ വിട്ടയച്ചുകൂേട എന്ന് വേണുഗോപാൽ ചോദിച്ചപ്പോൾ നാഗേശ്വര റാവുവിനെ 30 ദിവസം തടവിലിടുകയാണെങ്കിൽ വല്ലതും പറയാനുണ്ടായിരുന്നോ എന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ ചോദ്യം. അത് കേട്ടതോടെ പതറിയ നാഗേശ്വര റാവുവും കൂട്ടുപ്രതിയായ സി.ബി.െഎ പ്രോസിക്യൂഷൻ ഡയറക്ടർ ഭാസുരനും ക്ഷമാപണം നടത്തി. ഇരുവർക്കും ശിക്ഷ വിധിച്ചപ്പോഴാണ് കോടതി പിരിയുംവരെ കോടതിമുറിയിൽ ഇരിക്കണമെന്നും ലക്ഷം പിഴയൊടുക്കണമെന്നും വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.