കോവിഡ്​ വ്യാപനം: സി.ബി.എസ്​.ഇ 10, 12 പരീക്ഷകൾ നീട്ടൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പരിഗണനയിൽ

ന്യൂഡൽഹി: കോവിഡ്​ പിടിവിട്ട്​ അതിവേഗം കുതിക്കുന്ന രാജ്യത്ത്​ ഓരോ ദിനവും സ്​ഥിതി വഷളാകുന്ന സാഹചര്യം പരിഗണിച്ച്​ സി.ബി.എസ്​.ഇ 10, 12 പരീക്ഷകൾ നീട്ടിവെക്കുന്നത്​ പരിഗണനയിലെന്ന്​ സൂചന. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ 'ഇന്ത്യൻ എക്​സ്​പ്രസ്​' പത്രമാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

മേയ്​ നാലിനാണ്​ പരീക്ഷ ആരംഭിക്കേണ്ടത്​. എന്നാൽ, പ്രതിദിന കണക്ക്​ ഒന്നര ലക്ഷത്തിനു മുകളിലെത്തുകയും ചികിത്സയിലുള്ള മൊത്തം രോഗികൾ 11 ലക്ഷത്തിനു മുകളിലാകുകയും ചെയ്​തതിനാൽ പരീക്ഷാ തീയതികൾ മാറ്റുന്നതോ മറ്റു വഴികൾ സ്വീകരിക്ക​ുന്നതോ ആലോചിക്കേണ്ടിവരും. മഹാരാഷ്​ട്ര ഉൾപെടെ സംസ്​ഥാനങ്ങളിൽ സ്​ഥിതി അതി ഗുരുതരമാണ്​.

പരീക്ഷ നീട്ടിവെക്കണമെന്ന്​ നേരത്തെ പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. മേയ്​ മാസത്തിൽ പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന്​ സി.ബി.എസ്​.ഇക്ക്​ നിർദേശം നൽകാൻ വിദ്യാഭ്യാസ മന്ത്രി രമേശ്​ പൊഖ്​റിയാലിനോട്​ കോൺ​ഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - CBSE, Education Ministry Discuss Postponing Board Exams 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.