10ൽ ഒരു നയം, 12ൽ മറ്റൊന്ന്​; ന്യായീകരണം ഇങ്ങനെ... 

ന്യൂ​ഡ​ൽ​ഹി: അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ 12ാം ക്ലാ​സ്​  ഇ​ക്ക​ണോ​മി​ക്​​സ്​ പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്താ​നു​ള്ള തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. വി​ശ​ദാ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ ഡ​ൽ​ഹി​യി​ലും ഹ​രി​യാ​ന​യി​ലും മാ​ത്ര​മാ​യി 10ാം ക്ലാ​സ്​ ക​ണ​ക്കു പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ൽ വ്യ​ത്യ​സ്​​ത തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​തി​നെ​ക്കു​റി​ച്ച്​ സി.​ബി.​എ​സ്.​ഇ വൃ​ത്ത​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ:

10ാം ക്ലാ​സ്​ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ വീ​ണ്ടും അ​തേ സ്കൂ​ളി​ൽ​ത​ന്നെ​യാ​ണ്​ പ​ഠ​നം തു​ട​രു​ന്ന​ത്. അ​ടു​ത്ത ക്ലാ​സി​ലെ പ​ഠ​ന​ത്തി​​​െൻറ കാ​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ ത​മ്മി​ൽ മ​ത്സ​രി​ക്കേ​ണ്ടി വ​രു​ന്നി​ല്ല. പ​ഠ​നം ത​ട​സ്സ​പ്പെ​ടാ​തെ മു​ന്നോ​ട്ടു​നീ​ങ്ങാ​ൻ ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം സ​ഹാ​യി​ക്കും. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക്, ജൂ​ലൈ​യി​ൽ പ​രീ​ക്ഷ വേ​ണ​മോ എ​ന്ന്​ തീ​രു​മാ​നി​ച്ചാ​ൽ മ​തി. ചോ​ർ​ച്ച​യു​ടെ വ്യാ​പ്​​തി നോ​ക്കി​ക്ക​ഴി​ഞ്ഞാ​ൽ പ​രീ​ക്ഷ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നും വ​രും. കു​ട്ടി​ക​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. ഫ​ല​ത്തി​ൽ ക​ണ​ക്കി​ന്​ പു​നഃ​പ​രീ​ക്ഷ വേ​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ വീ​ണ്ടു​വി​ചാ​ര​ത്തി​ലാ​ണ്.

12ാം ക്ലാ​സ്​ പ​രീ​ക്ഷ എ​ഴു​തി​യ​വ​രു​ടെ കാ​ര്യം വ്യ​ത്യ​സ്​​ത​മാ​ണ്. അ​വ​ർ​ക്ക്​ കോ​ള​ജ്​ അ​ഡ്​​മി​ഷ​ന്​ മ​റ്റു കു​ട്ടി​ക​ളോ​ട്​ മ​ത്സ​രി​ക്കേ​ണ്ടി വ​രും.​ ചോ​ർ​ന്ന ചോ​ദ്യ​േ​പ​പ്പ​ർ കൈ​യി​ൽ കി​ട്ടി​യ​വ​ർ​ക്ക്, അ​തി​​​െൻറ നേ​ട്ടം അ​ഡ്​​മി​ഷ​ൻ സ​മ​യ​ത്ത്​ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ദേ​ശീ​യ​ത​ല​ത്തി​ൽ​ത​ന്നെ പു​നഃ​പ​രീ​ക്ഷ ആ​വ​ശ്യ​മാ​ണ്. അ​ന്വേ​ഷ​ണം തീ​രു​ന്ന​തു​വ​രെ കാ​ത്തു​നി​ന്നാ​ൽ തു​ട​ർ​പ​ഠ​ന​ത്തെ ബാ​ധി​ക്കും. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കാ​തെ ആ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. സി.​ബി.​എ​സ്.​ഇ മേ​ധാ​വി അ​നി​ത ക​ർ​വാ​ളി​നെ മാ​റ്റി​നി​ർ​ത്താ​ൻ അ​തു​കൊ​ണ്ടു​ത​ന്നെ ത​ൽ​ക്കാ​ലം ക​ഴി​യി​െ​ല്ല​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Tags:    
News Summary - cbse question paper leak-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.