വയനാട്ടിലെ ദുരിതബാധിതർക്ക് വേഗത്തിൽ പണം നൽകണം -ഇൻഷുറൻസ് കമ്പനി​കളോട് കേന്ദ്രം

ന്യൂഡൽഹി: വയനാട്ടിലെ ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ ഇൻഷുറൻസ് ​ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണെന്ന് പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം. എൽ.ഐ.സി, നാഷനൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് അടക്കമുള്ള പൊതുമേഖല കമ്പനികൾക്കാണു ധനകാര്യ മന്ത്രാലയത്തിന്റെ നിർദേശം. മാധ്യമങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, കമ്പനി വെബ്സൈറ്റുകള്‍, എസ്.എം.എസ് തുടങ്ങിയ വിവിധ ചാനലുകള്‍ വഴി കമ്പനികള്‍ തങ്ങളുടെ പോളിസി ഉടമകളെ ഇതിനകംതന്നെ സമീപിക്കുന്നുണ്ടെന്നും ധനമന്ത്രാലയം വ്യക്താക്കി.

തുടർന്ന് കമ്പനികൾ ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ ഇളവ് വരുത്തി. എത്രയും വേഗം പോളിസി ഉടമകളെ ബന്ധപ്പെടാനും കമ്പനികൾ നടപടികൾ തുടങ്ങിയിട്ടുണ്ട്. ജനറൽ ഇൻഷുറൻസ് കൗൺസിൽ ​ക്ലെയിമുകൾ തീർപ്പാക്കി വേഗത്തിൽ പണം നൽകുന്നത് ഉറപ്പാക്കുമെന്നും അധികൃതർ പറഞ്ഞു.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനക്ക് കീഴിലുള്ള പോളിസി ഉടമകളുടെ ക്ലെയിം തുക വേഗത്തില്‍ വിതരണംചെയ്യാന്‍ എൽ.ഐ.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പോസ്റ്റില്‍ പറഞ്ഞു.ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കാനായി എല്‍.ഐ.സി.യുടെ കോഴിക്കോട് ഡിവിഷന്‍ ഓഫിസില്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്.

Tags:    
News Summary - Center asks insurance companies to pay the victims of Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.