കോടതി നടപടിക്രമങ്ങൾ തന്നെ ശിക്ഷയായി ജനം കരുതുന്നു, ആ സാഹചര്യം മാറണം -ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കോടതിയിലെ നടപടിക്രമങ്ങൾ തന്നെ ഒരു ശിക്ഷയായി ജനം കരുതുകയാണെന്നും ആ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. നടപടിക്രമങ്ങളിൽ മനംമടുത്ത് പലരും ഒത്തുതീർപ്പിലെത്തുകയാണ്. ലോക് അദാലത്തുകൾക്ക് കേസുകൾ രമ്യമായി ഒത്തുതീർക്കുന്നതിൽ വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കോടതി നടപടിക്രമങ്ങളിൽ മനംമടുത്ത് കേസുകൾ ഒത്തുതീർപ്പാക്കുന്ന രീതി, ജഡ്ജിയെന്ന നിലയിൽ ഞങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക് അദാലത്തുകളുടെ കാര്യത്തിൽ അഭിഭാഷകരുടെ ഭാഗത്തുനിന്നും ജഡ്ജിമാരുടെ ഭാഗത്തുനിന്നുമെല്ലാം തനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി ഡൽഹിയിലാണ് ഉള്ളതെങ്കിലും അത് ഡൽഹിയുടെ മാത്രം കോടതിയല്ല. രാജ്യത്തെ എല്ലാ ജനങ്ങളുടെയും കോടതിയാണ്. താൻ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് മുതൽ രാജ്യത്തെ എല്ലാ മേഖലയിലെയും ആളുകളെ കോടതി രജിസ്ട്രിയുടെ ഭാഗമാക്കാൻ ശ്രമം നടത്തിയിട്ടുണ്ട് -ലോക് അദാലത്തിനെ കുറിച്ചുള്ള സെമിനാറിൽ സംസാരിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു.

Tags:    
News Summary - People get so fed with judicial process that they just want settlement: CJI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.