ന്യൂഡൽഹി: സായുധസേനയുടെ സഹായം തേടുന്ന സംസ്ഥാനങ്ങൾക്ക് നിരക്കിളവുമായി കേന്ദ്രം. ക്രമസമാധാന പ്രശ്നങ്ങൾ നേരിടാനും അടിയന്തര സഹായങ്ങൾക്കുമായി കേന്ദ്ര സേനയുടെ സഹായം തേടുേമ്പാൾ സംസ്ഥാനങ്ങൾ അതിനു വൻതുക നൽകണമായിരുന്നു. അതാണ് കുറച്ചത്. കഴിഞ്ഞ ഒരു വർഷത്തേക്ക് 52.4 കോടി രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് 13.7 കോടി രൂപയാക്കിയാണ് കുറച്ചത്. ഏഴ് കമ്പനി ബറ്റാലിയെൻറ സേവനത്തിനാണ് ഈ നിരക്ക്. 100 സൈനികർ അടങ്ങുന്നതാണ് ഒരു കമ്പനി.
ഇതിനു പുറമെ, സൈനികരുടെ യാത്രച്ചെലവ് സംസ്ഥാനം വഹിക്കണം. വരുന്ന നാലു വർഷത്തേക്ക് അതത് വർഷം നൽകേണ്ട തുകയും ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചു. 2021-22 വർഷം 15.4 കോടിയാണ് നൽകേണ്ടത്. തൊട്ടടുത്ത വർഷം അത് 17.36 കോടി ആകും. 2014-15 വർഷം മുതൽ ഒരു തുക കേന്ദ്രം നിശ്ചയിക്കുകയും വർഷാവർഷം അഞ്ചു ശതമാനം വർധിപ്പിക്കുകയുമാണ് ചെയ്തിരുന്നത്.
സേനാവിന്യാസത്തിനു മാത്രം ഈ സാമ്പത്തിക വർഷം 40.21 കോടി നീക്കിവെച്ചിരുന്നു. എടുക്കുന്ന തൊഴിലിെൻറ ബുദ്ധിമുട്ടിന് അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.