ആർത്തവം സ്വാഭാവിക ശാരീരികാവസ്ഥ മാത്രമാണെന്നും അതിന് അവധി നൽകാൻ സാധിക്കില്ലെന്നും കേന്ദ്ര സർക്കാർ. അതേസമയം, പെൺകുട്ടികളുടെ ആർത്തവ ശുചിത്വത്തിന് പ്രത്യേക പദ്ധതിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ആർത്തവ അവധി തൊഴിലിടങ്ങളിൽ നിർബന്ധമാക്കാൻ പദ്ധതിയില്ലെന്നും സർക്കാർ അറിയിച്ചു. ആർത്തവ സംബന്ധമായ ശാരീരിക പ്രശ്നങ്ങൾ ഉള്ളത് വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ്. ഇത് മരുന്നിലൂടെ മറികടക്കാനാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.