കേന്ദ്ര ജീവനക്കാരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അലവൻസ്​ 2250 രൂപയാക്കി 

ന്യൂ​ഡ​ൽ​ഹി:  കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ഏ​ഴാം ശ​മ്പ​ള ക​മീ​ഷ​ൻ ശി​പാ​ർ​ശ​പ്ര​കാ​രം പു​തു​ക്കി​യ അ​ല​വ​ൻ​സു​ക​ൾ ജൂ​ലൈ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.  കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​ല​വ​ൻ​സ്​ 1500ൽ ​നി​ന്ന്​ 2250 രൂ​പ​യാ​ക്കി. ഹോ​സ്​​റ്റ​ൽ സ​ബ്​​സി​ഡി 4500ൽ ​നി​ന്ന്​ 6750 ആ​യി. നി​ർ​ത്ത​ലാ​ക്കാ​ൻ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച 53 ഇ​നം അ​ല​വ​ൻ​സു​ക​ളി​ൽ 12 ഇ​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​ന്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. 

വേ​റി​ട്ട പ്ര​വ​ർ​ത്ത​ന ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണി​ത്. സ​ർ​ക്കാ​ർ തീ​രു​മാ​നം ത​പാ​ൽ, റെ​യി​ൽ​വേ, ബ​ഹി​രാ​കാ​ശ​വ​കു​പ്പു​ജീ​വ​ന​ക്കാ​ർ​ക്ക്​ പ്ര​യോ​ജ​നം ചെ​യ്യും. സ​മാ​ധാ​ന മേ​ഖ​ല​ക​ളി​ൽ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന പ്ര​തി​രോ​ധ​വി​ഭാ​ഗം ഒാ​ഫി​സ​ർ​മാ​രു​ടെ റേ​ഷ​ൻ മ​ണി അ​ല​വ​ൻ​സ്​ നി​ർ​ത്ത​ലാ​ക്കാ​ൻ ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, ആ ​ശി​പാ​ർ​ശ ന​​ട​പ്പാ​ക്കേ​ണ്ടെ​ന്ന്​ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. 

പോ​സ്​​റ്റ്​​മാ​ൻ, റെ​യി​ൽ​വേ​യി​ലെ ട്രാ​ക്ക്​​മാ​ൻ എ​ന്നി​വ​രു​ടെ സൈ​ക്കി​ൾ അ​ല​വ​ൻ​സ്​ തു​ട​രും. ഇ​തു നി​ർ​ത്താ​ൻ ശ​മ്പ​ള ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, ഇൗ ​അ​ല​വ​ൻ​സ്​ പ്ര​തി​മാ​സം 90 രൂ​പ​യി​ൽ നി​ന്ന്​ 180 രൂ​പ​യാ​ക്കി. 50 ല​ക്ഷ​ത്തി​നു​മു​ക​ളി​ൽ ജ​ന​സം​ഖ്യ​യു​ള്ള എ​ക്​​സ്​-​ന​ഗ​ര​ങ്ങ​ളി​ൽ 30 ശ​ത​മാ​ന​മാ​ണ്​ ഇ​പ്പോ​ൾ വീ​ട്ടു​വാ​ട​ക അ​ല​വ​ൻ​സ്. 

അ​ഞ്ചു​ല​ക്ഷം വ​രെ ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​ങ്ങ​ളെ വൈ-​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ത്തി 20 ശ​ത​മാ​നം എ​ച്ച്.​ആ​ർ.​എ ന​ൽ​കു​ന്നു. അ​ഞ്ചു​ല​ക്ഷ​ത്തി​ൽ താ​ഴെ ജ​ന​സം​ഖ്യ​യു​ള്ള സെ​ഡ്​-​കാ​റ്റ​ഗ​റി ന​ഗ​ര​ങ്ങ​ളി​ൽ 10 ശ​ത​മാ​ന​മാ​ണ്​ വീ​ട്ടു​വാ​ട​ക.

Tags:    
News Summary - central govt employees children education allowance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.