ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളായ ടിക്ടോക്, ഹലോ എന്നിവക്ക് കേന്ദ്ര സർക്കാറിെൻറ നോട്ടീസ്. നോട്ടീസിനൊപ്പ മുള്ള 24 ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ നിരോധിക്കുമെന്നാണ് സർക്കാറിെൻറ ഭീഷണി. ടിക്ടോക്കും ഹലോയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി സംഘ്പരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് പ്രധാനമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ഇലക്ട്രോണിക്സ്, െഎ.ടി മന്ത്രാലയത്തിെൻറതാണ് നടപടി.
സർക്കാറുമായി സഹകരിച്ച് നീങ്ങാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും സാേങ്കതികവിദ്യ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത മൂന്നുവർഷത്തിനുള്ളിൽ ദശലക്ഷം ഡോളറിെൻറ നിക്ഷേപം ഇന്ത്യയിൽ നടത്തുമെന്നും ടിക്ടോക്കും ഹലോയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.