സാമ്പത്തിക സംവരണം മന്ത്രിസഭ രേഖ വെളിപ്പെടുത്താൻ വിവരാവകാശ കമീഷൻ

ന്യൂ​ഡ​ൽ​ഹി: മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ 10 ശ​ത​മാ​നം സം​വ​ര​ണം അ​നു​വ​ദി​ച്ച്​ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്​​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​സ​ഭ കു​റി​പ്പു​ക​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ നി​ർ​ദേ​ശി​ച്ചു.

മ​ന്ത്രി​സ​ഭ​യു​ടെ​യോ സെ​ക്ര​ട്ട​റി​മാ​ർ, മ​റ്റ്​ ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ​യോ ച​ർ​ച്ച​യും കു​റി​പ്പു​ക​ളും വെ​ളി​പ്പെ​ടു​​ത്തേ​ണ്ട​ത​ി​ല്ലെ​ന്നാ​ണ്​ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​െൻറ 8(1)(i) വ​കു​പ്പ്​ പ​റ​യു​ന്ന​തെ​ന്ന സാ​മൂ​ഹി​ക നീ​തി, ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​െൻറ വാ​ദം ക​മീ​ഷ​ൻ ത​ള്ളി.

അ​നു​ചി​ത​മാ​യ വാ​ദ​മാ​ണി​തെ​ന്ന്​ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. തീ​രു​മാ​നം എ​ടു​ത്ത​തും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തു​മാ​യ കാ​ര്യ​ങ്ങ​ളി​ൽ, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റി​പ്പു​ക​ൾ വെ​ളി​പ്പെ​ടു​ത്താ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ. എ​ന്നാ​ൽ, മ​ന്ത്രാ​ല​യം വി​സ​മ്മ​തി​ക്കു​ക​യാ​ണ്. മ​ന്ത്രി​സ​ഭ രേ​ഖ​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ള​വി​ന്​ ന്യാ​യീ​ക​ര​ണ​മൊ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​മി​ല്ല.

വി​വ​രാ​വ​കാ​ശ ഓ​ഫി​സ​ർ ഇ​ക്കാ​ര്യ​ത്തി​ൽ മ​ന​സ്സി​രു​ത്തി ഇ​ട​പെ​ട്ട​താ​യി കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മീ​ഷ​ണ​ർ സ​രോ​ജ്​ പു​നാ​നി നി​രീ​ക്ഷി​ച്ചു. കോ​മ​ൺ​വെ​ൽ​ത്ത്​ മ​നു​ഷ്യാ​വ​കാ​ശ ഇ​നി​ഷ്യേ​റ്റീ​വി​െൻറ വെ​ങ്കി​ടേ​ഷ്​ നാ​യി​കാ​ണ്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു കി​ട്ടാ​ൻ അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്.

103ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​ർ​ല​മെൻറി​ൽ കൊ​ണ്ടു​വ​ന്നാ​ണ്​ മോ​ദി​സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മെൻറ്​ പാ​സാ​ക്കി രാ​ഷ്​​ട്ര​പ​തി 2019 ജ​നു​വ​രി 12ന്​ ​ഒ​പ്പു​വെ​ച്ച​താ​ണ്. നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി ബ​​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളൊ​ന്നും തീ​രാ​നി​ല്ല. സം​വ​ര​ണം ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങു​ക​യും ചെ​യ്​​തു.

പാ​ർ​ല​മെൻറി​ൽ പു​തി​യ ബി​ൽ കൊ​ണ്ടു​വ​ന്നാ​ൽ ഏ​ഴു ദി​വ​സ​ത്തി​ന​കം അ​ത്​ വെ​ബ്​​സൈ​റ്റി​ൽ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ മ​ന്ത്രി​സ​ഭ കു​റി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 2012 ജൂ​ണി​ൽ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ശൈ​ലേ​ഷ്​ ഗാ​ന്ധി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്.

വി​വ​രം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന വ്യ​വ​സ്​​ഥ ചൂ​ണ്ടി​ക്കാ​ട്ടി അ​തു നി​ഷേ​ധി​ക്കു​ക​യാ​ണ്​ സാ​മൂ​ഹി​ക നീ​തി മ​ന്ത്രാ​ല​യ​ത്തി​െൻറ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ ചെ​യ്​​ത​തെ​ന്ന്​ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മേ​ലി​ൽ ഇ​ത്​ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന്​ താ​ക്കീ​തും ന​ൽ​കി.

Tags:    
News Summary - central information commission to disclose economic reservation cabinet document

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.