ന്യൂഡൽഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളെയും തങ്ങളുടെ വരുതിയിലാക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് കേന്ദ്ര വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാക്കി ഉത്തരവ് പുറത്തിറക്കിയതിന് പിന്നിലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ. അച്ചടി, ദൃശ്യമാധ്യമങ്ങളെ തങ്ങളുടെ വരുതിയിലാക്കിയതിന് ശേഷമാണ് പുതിയ നീക്കമെന്നും പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
നേരത്തെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇലക്‌ട്രോണിക് ടെക്നോളജിയുടെ കീഴിലായിരുന്നു ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഉണ്ടായിരുന്നത്. ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള നിയന്ത്രണങ്ങളും അവിടെ ഉണ്ടായിരുന്നു. അതാണ് ഇപ്പോള്‍ വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രാലയം ഏറ്റെടുത്തിരിക്കുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കമെന്ന് വ്യക്തമാണ്. അച്ചടി, ദൃശ്യമാധ്യമങ്ങളെ തങ്ങളുടെ വരുതിയില്‍ കൊണ്ട് വന്നതിനു ശേഷം ഇപ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനെ ഞങ്ങള്‍ പൂര്‍ണമായും എതിര്‍ക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പോളിറ്റ്ബ്യൂേറാ പ്രസ്താവനയില്‍ പറഞ്ഞു.
ഒാൺലൈൻ വാർത്ത പോർട്ടലുകൾ, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട് സ്റ്റാർ, നെറ്റ്ഫ്ലിക്സ്ഉള്പ്പെടെയുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും കേന്ദ്ര വാർത്തവിനിമയ മന്ത്രാലയത്തിന് കീഴിലാക്കി തിങ്കളാഴ്ചയാണ് ഉത്തരവ് ഇറക്കിയത്. ഓണ്‍ലൈന്‍ സിനിമകള്‍, വാര്‍ത്തകൾ, വാർത്താധിഷ്ഠിത പ രിപാടികള്‍ എന്നിവക്കെല്ലാം താത്പര്യമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇനി മുതല്‍ കേന്ദ്രത്തിന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.