കോവിഡ്​ ഭീതിയിൽ ചെ​ന്നൈ; കേന്ദ്രസംഘം സ്​ഥിതിഗതികൾ വിലയിരുത്തി

​​ചെന്നൈ: രാജ്യത്തെ കോവിഡ്​ ഹോട്ട്​സ്​പോട്ടുകളിൽ ഒന്നായ ചെന്നൈയിൽ രോഗബാധിതരുടെ എണ്ണം കുതിക്കുന്നു. 24 മണിക്കൂറിനിടെ 1,216 പേർക്കാണ്​ നഗരത്തിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതുവരെ 73,728 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. 

രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്​ഥരുടെ സംഘമെത്തി സ്​ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷനൽ സെക്രട്ടറി ആരതി അഹൂജയുടെ നേതൃത്വത്തിലെത്തിയ സംഘം സംസ്​ഥാന ആരോഗ്യമന്ത്രി ഡോ. സി. വിജയശങ്കർ, ആരോഗ്യസെക്രട്ടറി ജെ. രാധാകൃഷ്​ണൻ എന്നിവരുമായി ചർച്ച നടത്തി. 

തമിഴ്​നാട്ടിൽ ഇതുവരെ 1,26,581 ​പേർക്കാണ്​ രോഗം ബാധിച്ചത്​. 4,231 പേർക്ക്​ വ്യാഴാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു. സംസ്​ഥാനത്ത്​ ഇതുവരെ 1,765 പേരാണ്​ മരിച്ചത്​.  65 പേർ കഴിഞ്ഞദിവസം മരിച്ചു. 

Tags:    
News Summary - Central team reviews COVID-19 situation in Chennai -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.