ന്യൂഡൽഹി: വിജിലൻസ് കമീഷണർ ശരത് കുമാർ ഇടക്കാല കേന്ദ്ര വിജിലൻസ് കമീഷണറുടെ (സി. വി.സി) ചുമതല വഹിക്കും. പ്രധാനമന്ത്രി അധ്യക്ഷനായ തെരഞ്ഞെടുപ്പു സമിതി പുതിയ കമീഷണറ െ നിയമിക്കുന്നതുവരെ ഇദ്ദേഹമായിരിക്കും ചുമതലയിലെന്ന് പഴ്സനൽ മന്ത്രാലയം വ്യക് തമാക്കി.
കേന്ദ്ര വിജിലൻസ് കമീഷണർ കെ.വി. ചൗധരി, വിജിലൻസ് കമീഷണർ ടി.എം. ഭാസിൻ എന്നിവരുടെ കാലാവധി കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ അവസാനിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തലവനായിരുന്ന ശരത്കുമാർ കഴിഞ്ഞവർഷം ജൂൺ 12നാണ് വിജിലൻസ് കമീഷണറായത്. അടുത്തവർഷം ഒക്ടോബറിലാണ് കാലാവധി അവസാനിക്കുക.
പുതിയ സി.വി.സിയെയും വിജിലൻസ് കമീഷണറെയും തെരഞ്ഞെടുക്കാനുള്ള നടപടികൾ പഴ്സനൽ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സി.വി.സിയും രണ്ട് കമീഷണർമാരും ചേർന്നതാണ് സെൻട്രൽ വിജിലൻസ് കമീഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.