ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ സെൻട്രൽ വിസ്റ്റ പദ്ധതിക്കെതിരായ ഹരജി ഡൽഹി ഹൈകോടതി തള്ളി. പദ്ധതി അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക ഉദ്ദേശത്തോടെയാണ് പദ്ധതിക്കെതിരെ ഹരജി നൽകിയതെന്ന് നിരീക്ഷിച്ച ഹൈകോടതി, ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ചീഫ് ജസ്റ്റിസ് വി.എൻ പാട്ടീൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വരുന്ന നവംബറിൽ പൂർത്തിയാക്കേണ്ട പദ്ധതിയാണിത്. ഡൽഹിയിൽ താമസിക്കുന്ന നിർമാണ തൊഴിലാളികൾ എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണങ്ങൾ പുരോഗമിക്കുന്നത്. അതു കൊണ്ട് പദ്ധതി നിർത്തിവെക്കേണ്ട കാര്യമില്ല. ഈ സാഹചര്യത്തിൽ ഹരജിയിലൂടെ പദ്ധതിയെ ചോദ്യം ചെയ്യുന്നത് ആത്മാർഥതയില്ലാത്ത നടപടിയാണെന്നും ഡിവിഷൻ ബെഞ്ച് വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സെൻട്രൽ വിസ്റ്റ പദ്ധതി നിർത്തിവെക്കാൻ ഉത്തരവിടണമെന്ന് ചൂണ്ടിക്കാട്ടി സമൂഹിക പ്രവർത്തകരായ സുഹൈൽ ഹാഷ്മി, അന്യ മൽഹോത്ര എന്നിവർ ഹൈകോടതിയെ സമീപിച്ചത്. കോവിഡ് വ്യാപന കാലത്ത് രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ സെൻട്രൽ വിസ്റ്റ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.