ന്യൂഡൽഹി: നന്ദിഗ്രാമിൽ ബംഗാൾ മുഖ്യമന്ത്രി മമമത ബാനർജിയെ തോൽപ്പിച്ച ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പിതാവിനും സഹോദരനും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പാടാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പിതാവായ ശിശിർ കുമാർ അധികാരിയും സഹോദരൻ ദിബ്യേന്ദു കുമാർ അധികാരിയും നിലവിൽ പാർലമെന്‍റ് അംഗങ്ങളാണ്.
ഇരുവർക്കും വധഭീഷണിയുണ്ടെന്ന് കേന്ദ്ര സുരക്ഷാ ഏജൻസി നൽകിയ റിപ്പോർട്ടിലാണ് ഇരുവർക്കും വൈ പ്ലസ് സുരക്ഷ നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. രണ്ടുപേരുടേയും സുരക്ഷക്കായി സദാസമയവും സി.ആർ.പി.എഫ് വിഭാഗത്തിലെ നാലോ അഞ്ചോ കമാൻഡോകൾ കൂടെയുണ്ടാകും.
ബംഗാൾ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിക്ക് നിലവിൽ ഇസഡ് പ്ലസ് സുരക്ഷയാണ് നൽകിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.