ന്യൂഡൽഹി: കോവിഡ് 19 ലോക്ഡൗണിെൻറ ഭാഗമായി ഏർപ്പെടുത്തിയ കർഫ്യു ഉത്തരവ് സംബന്ധിച്ച് കൂടുതൽ വ്യക്തതയുമായി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പുതിയ ഉത്തരവിറക്കിയത്. ബസുകളുടെയും ചരക്ക് വാഹനങ്ങളുടേയും രാത്രി യാത്ര തടസ്സപ്പെടുത്തരുതെന്നാണ് കേന്ദ്രസർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്.
ചരക്കുവാഹനങ്ങളുടെയും യാത്രാ ബസുകളേയും തടയരുത്. ദേശീയ-സംസ്ഥാന പാതകളിലൂടെ സഞ്ചരിക്കുന്ന ബസുകൾക്കാവും ഇളവ് ബാധകമാവുക. ബസിറങ്ങി വാഹനങ്ങളിൽ വീടുകളിലേക്ക് പോകുന്നവരെ തടയരുതെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ജനങ്ങൾ ഒത്തുകൂടുന്നത് തടയാനാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. അവശ്യസർവീസുകൾ തടയണമെന്ന് ഇതിന് അർഥമില്ലെന്നും പുതിയ ഉത്തരവ് കർശനമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.