ന്യൂഡൽഹി: കേന്ദ്രസർക്കാർ സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. സാമൂഹിക മാധ്യമങ്ങളിൽ കേന്ദ്ര മന്ത്രിസഭക്ക് നൽകിയ റേറ്റിങ്ങ് ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിെൻറ ആരോപണം.
സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് സാമൂഹിക മാധ്യമങ്ങൾ സർക്കാറിന് നൽകിയ റാങ്കിങ്ങ് കാണിക്കുന്നത്. തൊഴിൽ വകുപ്പ്, കൃഷി വകുപ്പ്, ഭവന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടിവെള്ള വിഭാഗം എന്നീ വകുപ്പുകൾ പരാജായമാണെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.