ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയും അവരുടെ സഖ്യ കക്ഷികളും വൃത്തികെട്ട രാഷ്ട്രീയം കളിക്കുേമ്പാൾ കേന്ദ്ര സർക്കാർ ഭീകരമായ മഹാമാരിക്കെതിരെ പൊരുതുകയാണെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മുക്താർ അബ്ബാസ് നഖ്വി. 'ഞങ്ങൾ ഭീകരമായ മഹാമാരിക്കെതിരെ പൊരുതുകയാണ്. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. അതുകൊണ്ട് ഞങ്ങൾ പകലും രാത്രിയും കൊറോണക്കെതിരെ പോരാടുകയാണ്. അല്ലാതെ കോൺഗ്രസിനെയും അവരുടെ സഖ്യകക്ഷികളെയും പോലെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയല്ല. ആളുകളുടെ ജീവൻ അപകടത്തിലായിരിക്കുേമ്പാൾ ഇതുപോലെ രാഷ്ട്രീയം കളിക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടുകയാണ് -നഖ്വി പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മഹാമാരിയെയും വാക്സിനെയും കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിെൻറ വീഴ്ച്ച ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നഖ്വിയുടെ പ്രതികരണം. വാക്സിൻ കമ്പനികൾക്ക് വാക്സിൻ വികസിപ്പിക്കാനായി ജനങ്ങളുടെ പണമാണ് നൽകിയത്. അതേ കേന്ദ്ര സർക്കാർ ലോകത്തെ ഏറ്റവും കൂടിയ വിലക്ക് ഇന്ത്യയിലെ ജനങ്ങളെ കൊണ്ട് വാക്സിൻ വാങ്ങിപ്പിക്കാൻ ശ്രമിക്കുകയാണ്. -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.
എന്നാൽ, നഖ്വി കേന്ദ്ര സർക്കാരിനെ പ്രതിരോധിച്ച് രംഗത്തെത്തി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ സർക്കാർ കഴിഞ്ഞ വർഷം കോവിഡ് വൈറസിനെതിരെ പൊരുതി പലതും നേടിയിട്ടുണ്ട്. എങ്കിലും അതുകൊണ്ട് എല്ലാമായി എന്ന് ഞങ്ങൾ കരുതുന്നില്ല, കാരണം, ഇത് വലിയൊരു മഹാമാരിയാണ്. രാത്രിയോ പകലോ എന്നില്ലാതെ, സാധാരണക്കാർക്ക് ആശ്വാസം പകരാനായി ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ വളരെ കുറച്ച് മാത്രം വെൻറിലേറ്ററുകളും മാസ്കുകളുടെയും പി.പി.ഇ കിറ്റുകളുടെയും മരുന്നിെൻറയും കുറവും നേരിട്ടിരുന്നു. ഇപ്പോൾ നമ്മൾ പലകാര്യങ്ങളിലും സ്വയം പര്യാപ്തരാണ്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.. ഞങ്ങൾ ചെയ്യുന്നുമുണ്ട്. -നഖ്വി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.