ന്യൂഡൽഹി: ജമ്മു കശ്മീരിൽ ബി.ജെ.പി സർക്കാർ നിഷേധ നയമാണ് പിന്തുടരുന്നതെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറുഖ് അബ്ദുല്ല. പൂഞ്ചിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ സമാധാനം തകർന്നിരിക്കുകയാണെന്ന് താഴ്വരയിലെ സമീപകാല പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. പക്ഷെ കശ്മീരിൽ എല്ലാം സാധാരണ നിലയിലാണ് പോകുന്നതെന്ന് ലോകത്തെ കാണിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്ത് സാധാരണ നിലയെ കുറിച്ചാണ് അവർ സംസാരിക്കുന്നത്? ഷോപിയാനിലെ സ്‌ഫോടനത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. കുൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റ് ഒരു പ്രാദേശിക ബാങ്കർ കൊല്ലപ്പെട്ടു. ബുദ്ഗാമിൽ തീവ്രവാദികളുടെ വെടിയേറ്റ് മറ്റൊരു പ്രാദേശിക തൊഴിലാളി കൊല്ലപ്പെട്ടു. ഇതാണോ കശ്മീരിലെ സാധാരണ നിലയെന്ന് അദ്ദേഹം ചോദിച്ചു.
പ്രശ്‌നം ഉണ്ടെന്ന് അംഗീകരിക്കലാണ് അത് പരിഹരിക്കാനുള്ള ആദ്യ മാർഗം. കേന്ദ്ര സർക്കരിന്‍റെത് നിഷേധ നയമാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി പ്രവർത്തനം താഴെ തട്ടിൽ ശക്തമാക്കുന്നതിന് എല്ല പ്രവർത്തകരും സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.