ന്യൂഡൽഹി: ബൂസ്റ്റർ ഡോസ് ആവശ്യമാണോയെന്നതിൽ പഠനം തുടങ്ങി കേന്ദ്രസർക്കാർ. ട്രാൻസ്ലാഷ്ണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച പഠനം നടത്തുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തത്. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് എന്നിവയുടെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 3000 പേരിലാണ് പഠനം.
ടി ആൻഡ് ബി സെൽ ആന്‍റിബോഡികളെ കുറിച്ച് പഠനം നടത്തി ആറ് മാസത്തിന് ശേഷമുള്ള വാക്സിന്റെ പ്രതിരോധശേഷി അളക്കുകയാണ് ചെയ്യുക. ഇതിന്‍റെ അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസ് വേണോയെന്നതിൽ തീരുമാനമെടുക്കും. ബൂസ്റ്റർ ഡോസിന്‍റെ കാര്യത്തിൽ മോദി സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
40 വയസിന് മുകളിലുള്ളവർ, 40 വയസിന് താഴെയുള്ളവർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി ആളുകളെ തരംതിരിച്ചാണ് പഠനം നടത്തുന്നത്. ലോകത്ത് പല രാജ്യങ്ങളും ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ചിട്ടുണ്ട്. ഇസ്രായേൽ നാലാമത്തെ ഡോസ് വാക്സിൻ നൽകാനും തുടങ്ങി. അതേസമയം ബൂസ്റ്റർ ഡോസ് നൽകുന്നതിനെ ലോകാരോഗ്യസംഘടന എതിർക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.