ന്യൂഡൽഹി: ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി കൊളീജിയം വീണ്ടും തള്ളിയതിനു പിന്നാലെ മൂന്ന് ഹൈകോടതി ജഡ്ജിമാരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവ്. അലഹബാദിൽനിന്ന് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിനെ കേരള ഹൈകോടതിയിലേക്ക് മാറ്റി. പഞ്ചാബ്-ഹരിയാന ഹൈകോടതിയിൽ നിന്ന് ജസ്റ്റിസ് മനോജ് ബജാജ് അലഹബാദിന്. ഡൽഹിയിൽനിന്ന് ജസ്റ്റിസ് ഗൗരങ് കാന്ത് കൊൽക്കത്തയിലേക്ക്. ഇഷ്ടപ്പെട്ട സ്ഥലം തെരഞ്ഞെടുക്കണമെന്ന അഭ്യർഥന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം തള്ളിയിരുന്നു. ജസ്റ്റിസ് കാന്തിന്റെ അഭ്യർഥനയിൽ കഴമ്പില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു ഇത്.
ഈ സ്ഥലം മാറ്റത്തിന് ബന്ധപ്പെട്ട ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെ സമ്മതവും തേടിയിരുന്നു. ജസ്റ്റിസ് കാന്തിനെ മാറ്റുന്നതിൽ അഭിഭാഷകർ പ്രതിഷേധം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.