മദ്റസകളിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യും -കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: മുഖ്യധാര മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്ന് ​കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെ വാര്‍ഷിക യോഗത്തിലാണ്​ മന്ത്രി ഇക്കാര്യം അറിയിച്ചത്​.

മദ്‌റസകള്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് ചിന്തിക്കുന്നത് ശരിയല്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ മദ്‌റസകളെ പ്രതിനിധീകരിക്കുന്നവരുടെ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നുവെന്നും ഇൗ മദ്‌റസകള്‍ക്ക് ഗ്രാൻറ്​ നല്‍കുന്നത് പരിഗണിക്കാനും 2016 ഡിസംബര്‍ 29ന് ചേര്‍ന്ന മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ (MAEF) ജനറല്‍ബോഡി യോഗത്തില്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്​ മന്ത്രിയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്​.

Tags:    
News Summary - Centre to provide mid-day meal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.