സ്വവർഗ വിവാഹം നിയമവിധേയമാക്കൽ; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം കത്തയച്ചു

ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്തു ദിവസത്തിനകം നിലപാട് അറിയിക്കാനാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് നിർണായകമെന്ന് കേന്ദ്രം അറിയിച്ചു.

നേരത്തെ ഹരജികൾക്ക് എതിരെ കക്ഷി ചേരാൻ ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്ന് വീണ്ടും പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു കേന്ദ്രം. സംസ്ഥാനങ്ങൾക്ക് നിലപാട് അറിയിക്കാൻ അവസരം നൽകണം. നിയമ നിർമാണ സഭകളുടെ അവകാശത്തെ ബാധിക്കുന്ന വിഷയമാണിത്. "വിവാഹം" കൺകറന്റ് ലിസ്റ്റിലായതിനാൽ സംസ്ഥാന സർക്കാറുകളുടെ കാഴ്ചപ്പാടുകൾ കൂടി കണക്കിലെടുക്കണമെന്ന് ഭരണഘടന ബെഞ്ചിനോട് കേന്ദ്രം പുതിയ അപേക്ഷയിൽ ആവശ്യപ്പെട്ടു

Tags:    
News Summary - Centre Seeks States' Views On Gay Marriages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.