ന്യൂഡൽഹി: ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്രസർക്കാർ നീട്ടി. മാർച്ച് 31ന് മുമ്പ് ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് സർക്കാറിെൻറ പുതിയ ഉത്തരവ്. ട്വിറ്ററിലൂടെ ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അക്കൗണ്ട് തുടങ്ങി ആറ് മാസത്തികം ആധാറുമായി ബന്ധിപ്പിക്കണമെന്ന് ധനകാര്യമന്ത്രാലയത്തിെൻറ നിർദേശമുണ്ട്.
നേരത്തെ ഡിസംബർ 31ന് മുമ്പ് ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കണമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. ഇൗ തീരുമാനത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. കള്ളപ്പണം തടയുന്നതിനായുള്ള നിയമത്തെ സംബന്ധിച്ച് പുറത്തിറക്കിയ സർക്കൂലറിൽ ആധാർ ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സർക്കാർ വ്യക്തമാക്കിയിരുന്നില്ല. ബാങ്ക് അക്കൗണ്ടിനൊപ്പം മ്യൂചൽ ഫണ്ട്, ഇൻഷൂറൻസ് സേവനങ്ങളുമായും ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്.
നേരത്തെ ആധാർ നമ്പർ പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും കേന്ദ്രസർക്കാർ ദീർഘിപ്പിച്ചിരുന്നു. ആധാർ സംബന്ധിച്ച് കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിെൻറ പുതിയ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.