ന്യൂഡൽഹി: അമേരിക്കയിലെ ആദ്യത്തെ വനിത വൈസ്പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്ഗംഭീര സ്വീകരണമൊരുക്കണമെന്ന്ലോക്സഭയിലെ കോൺഗ്രസ്കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി.
''ഇന്ത്യയുടെ മകൾ കമല ഹാരിസ് ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യത്തിൻെറ വൈസ് പ്രസിഡൻറായിരിക്കുന്നു. മിക്കവാറും അടുത്ത പ്രസിഡൻറുമാകും'' -അധീർ രഞ്ജൻ ട്വീറ്റ് ചെയ്തു.
ഇന്ത്യക്കാർക്ക്അഭിമാനമായ കമല ഹാരിസിന്മഹത്തായതും ആഘോഷപൂർണവുമായ സ്വീകരണമൊരുക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറാകണമെന്ന് അധീർ രഞ്ജൻ മറ്റൊരു ട്വീറ്റിൽ കുറിച്ചു.
ജമൈക്കൻ പിതാവിനും തമിഴ്നാട്ടുകാരിയായ ശ്യാമള ഗോപാലനും പിറന്ന കമല ഹാരിസ് ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിക്കുന്നയാളാണ്. കമലഹാരിസിനും നിയുക്ത പ്രസിഡൻറ് ജോബൈഡനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആശംസകൾ നേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.