ന്യൂഡൽഹി: മുസ്ലിംകളല്ലാത്ത അഭയാർഥികൾക്കുമാത്രം പൗരത്വം നൽകാനുള്ള വിവാദ പൗരത്വ ഭേദഗതി നിയമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപാധികളിലൊന്ന് മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. പൗരത്വത്തിന് അപേക്ഷിക്കാൻ അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ അയൽ രാജ്യങ്ങളുടെ പൗരന്മാരായിരുന്നുവെന്ന് തെളിയിക്കുന്ന രേഖ സമർപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാനുള്ള ഭേദഗതിക്കാണ് മോദി സർക്കാറിന്റെ നീക്കം.
ബംഗ്ലാദേശിൽ നിന്നും പശ്ചിമ ബംഗാളിലെത്തിയ കൂടുതൽ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്ന തരത്തിൽ പൗരത്വ ഭേദഗതി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് ഈ നീക്കം. നിലവിൽ, മുമ്പ് താമസിച്ചിരുന്ന രാജ്യത്തിന്റെ ഒമ്പത് രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശം ഉള്ളവർക്കേ ഇന്ത്യൻ പൗരത്വം നൽകൂ. എന്നാൽ, അത്തരമൊരു രേഖയില്ലെങ്കിലും പൗരത്വം നൽകുന്ന പ്രക്രിയയുമായി മുന്നോട്ടുപോകാൻ സർക്കാറിന് കഴിയുന്ന തരത്തിൽ മാറ്റം കൊണ്ടുവരാനാണ് പുതിയ നീക്കം. പൗരത്വം തെളിയിക്കുന്ന രേഖ പിന്നീട് സമർപ്പിച്ചാൽ മതിയാകും. ഇതിനായി ഷെഡ്യൂൾ ഒന്നിൽ മാറ്റം വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.