ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശീതക്കാറ്റിന് സാധ്യത

അടുത്ത രണ്ട് ദിവസങ്ങളിൽ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) പ്രവചിച്ചു.

പുതുതായി രൂപംകൊണ്ട കാലാവസ്ഥ വ്യതിയാനം ജനുവരി 21 മുതൽ ഇന്ത്യയിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളെ ബാധിക്കുമെന്നും ഐ.എം.ഡി അറിയിച്ചു. അതേസമയം, ഞായറാഴ്ച രാവിലെ ഏഴിന് ഡൽഹിയിൽ ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കൂടിയ താപനില 16 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. മൂടൽമഞ്ഞ് കാരണം ഡൽഹിയിലേക്കുള്ള ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. 

Tags:    
News Summary - chance for cold wind in north india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.