ബർലിൻ: ജർമൻ ചാൻസലർ അംഗല മെർകൽ ജി20 സമ്മേളനത്തിനെത്തിയത് 12 മണിക്കൂറോളം വൈകി. ജർമനിയിൽനിന്ന് മെർകലുമായി പുറപ്പെട്ട വിമാനം ഗുരുതരമായ സാേങ്കതിക പ്രശ്നങ്ങൾ മൂലം അടിയന്തരമായി ഇറക്കിയതുമൂലമാണ് യാത്ര ൈവകിയത്. പിന്നീട് വാണിജ്യ വിമാനത്തിലാണ് അവർ അർജൻറീനയിലെത്തിയത്. മെർകൽ എത്താൻ വൈകിയത് ജി20യിൽ ഷെഡ്യൂൾ ചെയ്ത പരിപാടികളെ ബാധിച്ചു.
ബർലിനിൽനിന്ന് വ്യാഴാഴ്ച പുറപ്പെട്ട എ340-300 വിമാനം സാേങ്കതിക തകരാറുകളെ തുടർന്ന് ഫ്രാൻസിലെ കൊളോൺ വിമാനത്താവളത്തിൽ ഇറക്കേണ്ടിവന്നു. വിമാനത്തിന് യാത്രക്കാരുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് കാരണം.
അപൂർവമായി മാത്രമേ ഇൗ തകരാർ സംഭവിക്കാറുള്ളൂ. തുടർന്ന് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചാണ് പൈലറ്റ് ആശയവിനിമയം നടത്തിയത്. പിന്നീട് അൽപസമയം വിശ്രമിച്ചശേഷം മഡ്രിഡിലേക്കുള്ള ജർമൻ എയറിലായിരുന്നു മെർകലിെൻറ യാത്ര. വിമാനത്തിെൻറ തകരാറിനെക്കുറിച്ച് ജർമനി അന്വേഷണത്തിന് ഉത്തരവിട്ടു. വൈകിയതോടെ ലോകനേതാക്കളുടെ ഫോേട്ടാസെഷനും മെർകലിന് നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.