ചണ്ഡീഗഢ് എയർപോർട്ട് ഇനി ശഹീദ് ഭഗത് സിങ് അന്താരാഷ്ട്ര വിമാനത്താവളം

ചണ്ഡീഗഢ്: ചണ്ഡീഗഢിലെ വിമാനത്താവളം ഇനി ഭഗത് സിങ്ങിന്‍റെ പേരിൽ അറിയപ്പെടും. ശഹീദ് ഭഗത് സിങ് അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് പുതിയ പേര്. ഭഗത് സിങ്ങിനോടുള്ള ആദര സൂചകമായാണ് പുതിയ പേര് നൽകിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഔപചാരികമായി പുനർനാമകർണം നടത്തിയത്.

ഭഗത് സിങ്ങിന്‍റെ 115ാം ജന്മവാർഷികമായ സെപ്റ്റംബർ 27ന് ചണ്ഡീഗഡ് വിമാനത്താവളത്തിന് പുതിയപേര് നൽകുമെന്ന് 'മൻകി ബാത്തിൽ' ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ഭഗത് സിങ്ങിന്‍റെ ജന്മവാർഷികം ആർഭാടമായി ആഘോഷിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

പഞ്ചാബ്, ഹരിയാന ഗവർണർമാരായ ബൻവാരിലാൽ പുരോഹിത്, ബന്ദരു ദത്താത്രേയ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഹരിയാന ഉപമുഖ്യമന്ത്രി അനിൽ വിജ്, കേന്ദ്ര പ്രവാസി കാര്യ മന്ത്രി വി.കെ സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Tags:    
News Summary - Chandigarh airport renamed Shaheed Bhagat Singh International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.